top of page

"ഉണർവ്വ് 2024" ന് വിപുലമായ ഒരുക്കങ്ങൾ...

  • Writer: POWERVISION TV
    POWERVISION TV
  • Sep 21, 2023
  • 1 min read

Updated: Sep 25, 2023


തിരുവല്ല : മലങ്കരയിലെ പെന്തെക്കോസ്തു മുന്നേറ്റത്തിന്റെ ആത്മ പകർച്ചയും ഉണർവ്വും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ 'ഉണർവ്വ് -2024 ' പേരിൽ ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഐക്യ പെന്തെക്കോസ്തു കൺവൻഷന്റെ വിപുലമായ ഒരുക്കങ്ങൾക്ക് തുടക്കമായി.

കേരളത്തിലെ വിവിധ സഭകളുടെ മുൻനിര നേതാക്കളുടെ സംഗമം സെപ് 20 ന് തിരുവല്ലയിൽ നടന്നു. പാസ്റ്റർ ഒ എം രാജു കുട്ടി അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ കെ.സി. ജോൺ, ആർ. ഏബ്രഹാം, കെ.സി. സണ്ണിക്കുട്ടി, കെ.എ. ഉമ്മൻ, ഷിബു നെടുവേലിൽ, ജെ ജോസഫ് സഹോദരന്മാരായ രാജൻ ആര്യപ്പള്ളിൽ, ജോയി താനുവേലിൽ, സജി പോൾ, എബി എബ്രഹാം, ടി.വി പോത്തൻ, ഗ്ലാഡ്സൺ ജേക്കബ്, അജി കല്ലുങ്കൽ തുടങ്ങി വിവിധ സഭാ നേതാക്കൾ പങ്കെടുത്തു. ലോക പ്രസിദ്ധരായ മികച്ച പ്രസംഗകരും ഗായകരും സഭാ നേതാക്കളും പങ്കെടുക്കുന്ന കൺവൻഷനിൽ 20,000 വിശ്വാസികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓരോ സഭാ വിഭാഗത്തിൽ നിന്നും അഞ്ച് പേർ വീതം അടങ്ങുന്ന 100 പേരടങ്ങുന്ന ഗായകസംഘത്തിന്റെ ഗാനപരിശീലനം പാസ്റ്റർ റോയി പൂവക്കാലയുടെ നേതൃത്വത്തിൽ ആരംഭിച്ചു. രോഗശാന്തി, കൃപാവര പ്രാപ്തരും മികച്ച വചന ശുശ്രൂഷകരുമായ ലോക പ്രശസ്തരായവർ മുഖ്യ വചന ശുശ്രൂഷ നടത്തും. പകൽ നേരങ്ങളിൽ നടക്കുന്ന പവർ കോൺഫ്രൻസിലും ഇവർ പങ്കെടുക്കും. യൂത്ത് മീറ്റിംഗ്, സഹോദരിമാരുടെ സമ്മേളനം, എഴുത്തുകാരുമായുള്ള മീറ്റ് ദ പ്രസ് പരിപാടി, അരനൂറ്റാണ്ടിലേറെ ശുശ്രൂഷയിലായിരിക്കുന്നവരെ ആദരിക്കൽ, ഒരു വർഷം നീണ്ടു നില്ക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ, ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്ലാനിംഗ് മീറ്റിംഗുകൾ, സാംസ്കാരിക സമ്മേളനം തുടങ്ങിയവയും കേരളത്തിലെ എല്ലാ ജില്ലകളെയും സഭകളെ ബന്ധിപ്പിച്ചുള്ള ഐക്യ റാലികൾ എന്നിവയും ഉണ്ടായിരിക്കുമെന്ന് മുഖ്യ ഭാരവാഹികളായ ഗ്ലാഡ്സൺ ജേക്കബ്, സജി പോൾ എന്നിവർ പറഞ്ഞു. ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ദർശനവും ആഗ്രഹവുമാണ് "ഉണർവ്വ് - 2024" എന്ന മഹാസമ്മേളനത്തിനു തുടക്കമിടാനായത്.




പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page