top of page
  • Writer's picturePOWERVISION TV

ഉണർവ്വ് 2024: ഐക്യകൺവെൻഷൻ ക്വയർ ശബ്ദപരിശോധന ഒക്ടോബർ 2- ന്



തിരുവല്ല: 2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഐക്യ പെന്തക്കോസ്തു കൺവെൻഷന്റെ ഗായകസംഘ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിച്ചു. ഗായകസംഘത്തിൽ അംഗം ആകാൻ താത്പര്യം ഉള്ളവർ രക്ഷിക്കപ്പെട്ടവരും സ്നാനപ്പെട്ടവരും പരിശുദ്ധത്മാഭിഷേകം പ്രാപിച്ചവരും നല്ല സാക്ഷ്യം ഉള്ളവരും പരിശീലന ദിവസങ്ങളിലും കൺവെൻഷൻ ദിവസങ്ങളിലും മുടങ്ങാതെ പങ്കെടുക്കുവാൻ തയ്യാറുള്ളവരും ആയിരിക്കണം. ഗായകസംഘങ്ങളിൽ മുൻപ് പങ്കെടുത്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. താത്പര്യമുള്ളവർ ലോക്കൽ സഭ ശുഷ്രൂഷകന്റെ ശുപാർശ കത്തുമായി തിങ്കളാഴ്ച,ഒക്ടോബർ 2-ന് ചങ്ങനാശ്ശേരി ഐപിസി പ്രയർ ടവർ സഭയിൽ (പോലീസ് ക്വാട്ടേഴസിന് സമീപം) രാവിലെ 9:30 ന് എത്തേണ്ടതാണ് .

Location- https://g.co/kgs/KC6knh

വിവരങ്ങൾക്ക് : പാസ്റ്റർ റോയ് പൂവക്കാല : 8848182219, 9447401039, സജി വെൺമണി :9746201928, കുര്യൻ ജോസഫ് : 9447156399


പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

https://chat.whatsapp.com/D5KdvCPbNoh9kkxv0aA1zv

bottom of page