തിരുവല്ല : യുണൈറ്റഡ് പെന്തെക്കോസ്തു കൺവെൻഷൻ 'ഉണർവ്വ് 2024' രണ്ടാം ദിനവും നിറഞ്ഞ ദൈവസാന്നിധ്യത്തിൽ സമാപിച്ചു. ന്യൂ ഇന്ത്യാ ബൈബിൾ ചർച്ചിന്റെ പ്രസിഡന്റ് പാസ്റ്റർ എൻ സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്രദർ ഷാരോൺ വർഗീസ് കൺവെൻഷൻ ക്വയറിനൊപ്പം സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ പ്രിൻസ് തോമസ്, എ ജി സതേൻ റീജിയൻ സൂപ്രണ്ട് എൻ പീറ്റർ, ജസ്റ്റിൻ മോസസ് എന്നിവർ സഭകൾ ഐക്യമായി നിന്നാൽ ഉണർവ്വ് കേരളത്തിൽ വ്യാപരിക്കും എന്ന ആഹ്വാനത്തോടെ തിരു വചന സന്ദേശങ്ങൾ നൽകി.
POWERVISION TV
コメント