top of page

വി.എം മാത്യു പുരസ്‌കാരം പവർ വിഷൻ ടി വി ക്ക് ; പുരസ്‌കാരം ചെയർമാൻ പാസ്റ്റർ കെ സി ജോൺ ഏറ്റുവാങ്ങും. ഡിസം.20 ന്

  • Writer: Jaison S Yacob
    Jaison S Yacob
  • Dec 17, 2024
  • 1 min read

തിരുവല്ല: പവ്വര്‍വിഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന 'ക്രൈസ്തവചിന്ത വി.എം. മാത്യു മാധ്യമ പുരസ്‌കാരം' ഡിസംബര്‍ 20 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനിൽ നിന്നും പവർവിഷൻ ടി വി ക്ക് വേണ്ടി ചെയർമാൻ പാസ്റ്റർ കെ.സി. ജോൺ ഏറ്റുവാങ്ങും. വൈകിട്ട് 6 ന് നെടുംമ്പ്രം ഐപിസി ഗോസ്പല്‍ ചര്‍ച്ചിലാണ് സംഗമം.

ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. മാത്യു കോര (ഫിന്നി കൊല്ലർ - ഡാളസ്) ആണ് അവാർഡ് സ്പോൺസർ.പാസ്റ്റര്‍ സാം ജോര്‍ജ് ക്യാഷ് അവാര്‍ഡ് നല്‍കും. 2023-24 വര്‍ഷത്തെ അവാര്‍ഡാണ് നല്‍കുന്നത്.

ക്രൈസ്തവചിന്ത എഡിറ്റര്‍ വര്‍ഗീസ് ചാക്കോ ഷാര്‍ജ, മാത്യു കോര ഡാളസ് (ഫിന്നി കെല്ലര്‍), ഡോ. ഓമന റസ്സല്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് പവ്വര്‍വിഷൻ ടി വി യെ അവാര്‍ഡിനായി തെരത്തെടുത്തത്.

പാസ്റ്റര്‍ ചാക്കോ ജോണ്‍, സുധി കല്ലുങ്കൽ, പാസ്റ്റര്‍ അജു അലക്‌സ്, പാസ്റ്റര്‍ ജെ.ജോസഫ്, ഹാലേലൂയ്യ എഡിറ്റര്‍ സാം കുട്ടി ചാക്കോ, ജോജി ഐപ്പ് മാത്യൂസ് , കെ.എന്‍ റസ്സല്‍ എന്നിവരടങ്ങുന്നതാണ് അവാര്‍ഡ് സമ്മേളനത്തിന്റെ സംഘാടക സമിതി. പാസ്റ്റര്‍ ഒ.എം രാജുക്കുട്ടി, വി.എം. മാത്യു സാറിന്റെ മകന്‍ ഫിന്നിമാത്യു (ഒക്കലഹോമ) എന്നിവര്‍ പങ്കെടുക്കും.

മുതിര്‍ന്ന സാംസ്‌കാരികനേതാക്കളും സഭാ നേതാക്കളും ആശംസ അറിയിക്കും. സുവിശേഷ വിഹിത പ്രസ്ഥാനങ്ങളുടെ ഇടയില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ ടി വി ചാനലാണ് പവര്‍വിഷന്‍. 2006-ലാണ് പവര്‍വിഷന്‍ ചാനല്‍ ആരംഭിക്കുന്നത്. സുവിശേഷീകരണത്തിനും സഭകളുടെ ഐക്യത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായിരുന്നു ചാനല്‍ മുന്‍തൂക്കം നല്‍കിയിരുന്നത്.

ലോകത്തെയാകമാനം പിടിച്ചുലച്ച കോവിഡ് കാലഘട്ടത്തില്‍ പവര്‍വിഷന്‍ ചാനലിന്റെ 'വീട്ടിലെ സഭായോഗം' ഏറെ ശ്രദ്ധിക്കപ്പെടുകയും സഭാചാനല്‍ എന്ന നിലയില്‍ വളരെ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തു. ഈ മാര്‍ഗ്ഗത്തിലൂടെ അനേകായിരങ്ങളില്‍ സുവിശേഷം എത്തിക്കാനും ചാനലിന് കഴിഞ്ഞു.

വ്യത്യസ്ത മേഖലകളിലെ മികവ് പരിഗണിച്ചാണ് പവർവിഷൻ ടി വി യെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി പറഞ്ഞു.

പവര്‍ വിഷന്‍ ചാനല്‍ തുടങ്ങുന്നതിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചത് പാസ്റ്റര്‍ കെ.സി ജോണ്‍ ആണ്.

പവർവിഷൻ ടി വി യുടെ ഫേസ് ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ഈ പ്രോഗ്രാം തസമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

Комментарии


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page