അവന്റെ പക കപടം കൊണ്ട് മറച്ചുവെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും. (സദൃ. 26:26)
അവൻ വിദ്ദ്വേഷം കൗശലത്താൽ മറച്ചുവെച്ചാലും അവന്റെ ദുഷ്ടത സംഘത്തിൽ വെച്ച് വെളിപ്പെട്ടു വരും. അതായത് ഈ മറച്ചുവെക്കൽ പരിപാടി എന്നെങ്കിലും ഒരിക്കൽ വെളിയിൽ വരും. നമ്മൾ എല്ലാവരും മനുഷ്യർ അല്ലെ, ഞാൻ നിങ്ങളെക്കാൾ നല്ലവനോ വിശുദ്ധനോ ആണെന്ന് ഒരിക്കൽ പോലും എനിക്ക് തോന്നിയിട്ടില്ല. ഒരു പക്ഷെ നിങ്ങളിൽ പലരേക്കാളും കുറവുള്ളവനാണെന്ന് പറയുവാൻ എനിക്കിഷ്ടം ആണ്. ഞാനും ഇങ്ങനെ മറെച്ചുവെക്കുന്ന ഒരു സ്വഭാവക്കാരൻ ആയിരുന്നു. ചെറുപ്പത്തിൽ നുണ പറയും. ഞാൻ സ്‌കൂളിൽ നല്ലപോലെ കളിക്കും ആയിരുന്നു. കളി തോൽക്കുമ്പോൾ വീണ്ടും വീണ്ടും കളിക്കും. വീട്ടിൽ എത്തുമ്പോൾ അമ്മ എന്നെ കാണാതെ വിഷമത്തോടെ നിൽക്കും. അമ്മയോട് പറയും അമ്മേ ബസ് കേടായി. അമ്മ ചോദിക്കും എന്ത് പറ്റി മോനെ ബസ് പിടിച്ചോ ഇല്ല അമ്മേ ടയർ പോയതാ. അന്നേരം അമ്മ അടുത്ത ചോദ്യം ടയർ മാറുവാൻ ഇത്രയും സമയം വേണ്ടി വരുമോ? ഉടൻ അടുത്ത നുണ പറയണ്ടേ ആ ടയർ മാറുവാൻ സ്റ്റെപ്പിനി എടുത്തപ്പോൾ അതും പോയതാണ്. ഈ നുണ കണ്ട് പിടിച്ച് പറഞ്ഞ് അന്ന് രക്ഷപെടും. അടുത്ത ദിവസം പന്ത് കളിച്ചിട്ട് എന്ത് നുണയാണ് പറയേണ്ടത്. ഇങ്ങനെ മറയ്ക്കുന്ന പരിപാടികൾ ചെറു പ്രായത്തിൽ ഒത്തിരി ഉണ്ടായിരുന്നു. എല്ലാം പറഞ്ഞാൽ നിങ്ങൾക്ക് എന്നോട് വെറുപ്പ് തോന്നും. മറച്ചു വെക്കുന്ന പരിപാടി പിള്ളാരെ കാണുമ്പോൾ എനിക്ക് അറിയാം ഞാൻ അങ്ങനെ ആയിരുന്നല്ലോ. ചില കാര്യങ്ങൾ പിള്ളാരോട് ചോദിക്കുമ്പോൾ അവർ മുഖത്ത് നോക്കുകയില്ല. മുഖത്ത് നോക്കാത്ത പിള്ളാരുടെ കൈയ്യിൽ ചില കള്ളത്തരങ്ങൾ ഉണ്ട്. അവർ നമ്മെ മറയ്ക്കുകയാണ്. അപ്പോൾ ഈ വാക്യം പറയുന്നത് അവന്റെ പക / സ്വഭാവം / കൗശലം ഞാൻ മറച്ചുവെച്ചാലും ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും. ഇത്രയേ ഉള്ളൂ നമ്മുടെ അകം ഒരു ദിവസം വെളിയിൽ വരും. നമ്മൾ എത്ര മറെച്ചു വെച്ചാലും വെളിപ്പെട്ട് വരും. നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്ക് പോകും. ദൈവത്തിന്റെ ആത്മാവിനെ മറെച്ചു നമുക്ക് ഒന്നും ചെയ്യാൻ കഴിയത്തില്ല. അതുകൊണ്ട് എത്രയും വേഗത്തിൽ മറച്ചുവെക്കൽ അവസാനിപ്പിക്കുക. ദൈവം അനുഗ്രഹിക്കട്ടെ….
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.
Praise the Lord
ഈ ചാനലിൽ വരുന്ന എല്ലാ ദൈവീക സന്ദേശങ്ങളും എനിക്ക് നേരിട്ട് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.