top of page
Writer's picturePOWERVISION TV

കല്ലെടുക്കുന്നവൻ സൂക്ഷിക്കുക 06.10.2023 വചന പ്രഭാതം 1486


കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ല് ഉരുട്ടുന്നവന്റെ മേൽ അത് തിരിഞ്ഞുരുളും. (സദൃ. 26:27)


നാട്ടിൽ ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ താൻ കുഴിച്ച കുഴിയിൽ താൻ വീഴുമെന്ന്. അതേ അത് ഈ വാക്യത്തിൽ നിന്നുമാണ്. ഞാൻ മറ്റൊരു തർജിമ വായിക്കട്ടെ. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും. താൻ ഉരുട്ടുന്ന കല്ല് തന്റെ മേൽ തന്നെ വീഴും. ഒരു മുപ്പത് കൊല്ലം മുമ്പ് ഞങ്ങളുടെ ചർച്ചിന്റെ ഒരു പണിക്ക് കല്ലിറക്കിയപ്പോൾ ആരും ഇല്ലാഞ്ഞപ്പോൾ ഞാൻ മിനുസമുള്ള ഒരു കല്ല് ഉരുട്ടി മാറ്റുവാൻ ശ്രമിച്ചു. എനിക്ക് ഇങ്ങനെയുള്ള പണികൾ വളരെ ഇഷ്ടമാണ്. ഞാൻ ഉരുട്ടിയ കല്ല് തിരികെ വന്ന് എന്റെ കൈവിരലുകളിൽ അടിച്ചു. എന്റെ കൈവിരലുകൾ ചതഞ്ഞു മുറിവ് ഉണ്ടായി ധാരാളം രക്തം ഒഴുകി. ഞാൻ ബോധരഹിതനായി വീണു. ഞാൻ പ്രാർത്ഥനയിൽ വിശ്വസിക്കുന്ന ആൾ ആയത് കൊണ്ട് സഭയായി എണ്ണ പൂശി എനിക്ക് വേണ്ടി പ്രാർത്ഥിച്ചു ഞാൻ സൗഖ്യം പ്രാപിച്ചു. കുഴി കുഴിക്കുന്നവൻ അതിൽ വീഴും എന്നാണ് നമ്മുടെ ബൈബിൾ പറയുന്നത്. എന്നാൽ ലളിത തർജ്ജിമയിൽ എഴുതിയിരിക്കുന്നത് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും. താൻ ഉരുട്ടുന്ന കല്ല് തന്റെ മേൽ തന്നെ വീഴും. ഞാൻ ഒരു കാര്യം ചോദിക്കട്ടെ മറ്റൊരാളെ വീഴിക്കുവാൻ നിങ്ങൾ കുഴി കുത്തിയിട്ടുണ്ടോ? ഒന്ന് ചിന്തിച്ചേ.. ആരെങ്കിലും ചതിക്കപ്പെടാൻ നിങ്ങൾ പണിതിട്ടുണ്ടോ? മറ്റൊരാൾക്ക് നിങ്ങൾ കെണി വച്ചിട്ടുണ്ടോ? മറ്റൊരാളെ കുഴിയിൽ വീഴിക്കാൻ നിങ്ങൾ നോക്കിയിട്ടുണ്ടോ? ഇന്നോ ഇന്നലെയോ അല്ല പത്ത് കൊല്ലം മുമ്പ് ചെയ്തിട്ടുണ്ടോ? കല്ല് തിരിച്ചുരുളും. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും. താൻ ഉരുട്ടിയ കല്ലും തന്റെ മേൽ തന്നെ വീഴും. ഇന്ന് നമ്മൾ ഒരു കുഴി കുഴിക്കും നാളെ നമ്മൾ ആ കുഴിയിൽ വീഴുന്നില്ല. നമ്മൾ ഇതെല്ലാം മറന്നുപോകും. കുറെ കാലം കഴിയുമ്പോൾ നമ്മുടെ മക്കൾ ആ കുഴിയിൽ വീഴും. ഞാൻ ഇന്ന് എന്റെ അയൽക്കാരനെ വീഴ്ത്താൻ കുഴി കുത്തി. പത്ത് കൊല്ലം കഴിഞ്ഞ് എന്റെ മകൻ ആ കുഴിയിൽ വീഴും. ഇത് മുകളിൽ ഒരു ദൈവം ഉണ്ട്. അവന്റെ കണ്ണുകളെ ആർക്കും മറയ്ക്കുവാൻ കഴിയത്തില്ല. ദയവ് ചെയ്ത് മറ്റൊരാൾക്ക് ചതി വെക്കരുത്. മറ്റൊരാൾക്ക് കെണി വെക്കരുത്. ഗോഡ് ബ്ലസ്സ് യൂ. 



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

Comments


bottom of page