POWERVISION TV
മുഖ സ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.....08.10.2023 വചന പ്രഭാതം 1488

ഭോഷ്‌ക്ക് പറയുന്ന നാവ് അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു; മുഖ സ്തുതി പറയുന്ന വായ് നാശം വരുത്തുന്നു. (സദൃ. 26:28)
മറ്റൊരു തർജിമയിൽ ഇങ്ങനെ വായിക്കാം കള്ളം പറയുന്നത് അതിന് ഇരയായവരെ വെറുക്കുകയാണ് എന്ന് പറഞ്ഞാൽ കള്ളം പറയുന്ന ഞാൻ അതിന്റെ ഇരയല്ല. അതിന്റെ ഇരക്ക് ശരിക്കും വേദനിക്കും, തകരും, തകർന്ന് തരിപ്പിണമായി പോകും. പക്ഷെ പറയുന്ന എനിക്ക് എന്താ കുഴപ്പം. അപ്പോൾ കള്ളം, ഭോഷ്‌ക്ക്, നുണ, വ്യാജം ഇതിന് ഒരാളെ തകർക്കുവാൻ പറ്റും. അപ്പോൾ ആ ആളോട് വെറുപ്പുണ്ടോ നിനക്ക് എങ്കിലേ നുണ പറയാൻ കഴിയു. ഞാൻ ഒരു സംഭവം പറയുമ്പോൾ മനസ്സിലാകും. എനിക്ക് ഒരു സഹോദരനെ അറിയാം. കല്യാണം കഴിച്ചു, ആദ്യത്തെ ഒരാഴ്ച അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകുമല്ലോ. ഭാര്യയുടെ വീട്ടിൽ ചെന്ന് ഭാര്യയുടെ വീട്ടിന്റെ തൊട്ട് മുന്നേ ഒരു കടയുണ്ട്. രാവിലെ സമയം കിട്ടിയപ്പോൾ വെറുതെ നിൽക്കുന്നത് കൊണ്ട് കടയിൽ പോയി. ഇന്നത്തെ കാലം അതാ ചായക്കടയിൽ ആണല്ലോ വർത്തമാനം പറയുവാൻ കൂടുന്നത്. ചായക്കട, പലചരക്കുകട, മുറുക്കാൻ കട ഇതെല്ലാം ചേർന്ന ഒരു കൊച്ചു കട. പുതിയ ആളാണല്ലോ എന്ന് പറഞ്ഞ് ഒരാൾ. ഞാൻ അടുത്ത വീട്ടിൽ നിന്ന് വിവാഹം കഴിച്ചതാണ്. ആ പെണ്ണിനെ എന്ന് പറഞ്ഞിട്ട് ഇവർ എല്ലാവരും കൂടെ ഒരു ചിരി. അപ്പോൾ ഈ മനുഷ്യൻ ചോദിച്ചു എന്നാ നിങ്ങൾ ചിരിച്ചത്. ഓ.. ഒന്നുമില്ല. അതിൽ ഒരു മഹാൻ ഇങ്ങ് വന്നേ എന്ന് വിളിച്ച് മാറ്റി നിറുത്തി എന്തോ ചെവിയിൽ പറഞ്ഞു. അയാൾ പറഞ്ഞത് ആ പെൺകൊച്ചു വേറെ ഒരുത്തന്റെ കൂടെ ആയിരുന്നു എന്ന്. ഈ മനുഷ്യൻ പൊട്ടൻ നേരെ വീട്ടിലേക്ക് ചെന്ന് ഭാര്യയുടെ അപ്പന്റെയും അമ്മയുടെയും മുഖത്ത് നോക്കി പറഞ്ഞു നിങ്ങൾ എന്നെ ചതിച്ചല്ലേ. നാട്ടുകാർ പറഞ്ഞത് ഞാൻ ഇപ്പോൾ അല്ലെ അറിഞ്ഞത്. പിന്നെത്തെതിൽ ആ മനുഷ്യൻ വിശ്വാസത്തിൽ വന്നു. വന്നപ്പോൾ അദ്ദേഹത്തിന് സങ്കടം വന്നു. ഞാൻ എന്ത് മണ്ടനാണ്. എന്റെ ഭാര്യയെക്കാളും ഭാര്യയുടെ അപ്പനേക്കാളും ഞാൻ അയാളെ വിശ്വസിച്ചു. ഒരു ബന്ധവും ഇല്ലാത്ത ചായക്കടകാരനെ ഞാൻ വിശ്വസിച്ചു. ആ പറഞ്ഞവർ ആരും ആരും അഡ്രസ് ഉള്ളവർ അല്ല. ഇവരുടെ വാക്ക് കേട്ട് ബന്ധം പിരിഞ്ഞ ഈ സഹോദരൻ അവരുടെ കാല് പിടിച്ച് പറഞ്ഞിട്ടും പിന്നെ അവർ വിവാഹം കഴിച്ച് കൊടുത്തില്ല. നിന്നെ പോലുള്ള ദുഷ്ടന്റെ കൈയ്യിൽ പെണ്ണിനെ തരികയില്ല എന്ന് പറഞ്ഞു. ഇത് നടന്ന സംഭവം ആണ്. അപ്പോൾ നാം വായിച്ചു ഭോഷ്‌ക്ക് പറയുന്ന നാവ് അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു. അപ്പോൾ നിന്റെ നുണയാൽ ചിലർ തകരുന്നുണ്ടെന്ന്. നുണകൾ മറ്റുള്ളവരെ തകർക്കുന്നു. ഇനി അടുത്തതോ, മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു. അതുപോലെ തന്നെ തോമസ് എന്ന വ്യക്തിക്കെതിരെ ഞാൻ നുണ പറയുന്നു. എബ്രഹാം എന്ന വ്യക്തിയെ ഞാൻ പുകഴ്ത്തി പറയുന്നു. ആ എബ്രാമിനോട് തോമസിനെ പറ്റി നുണ പറയുകയും എബ്രഹാമിനെ പറ്റി പുകഴ്ത്തുകയും ചെയ്യുന്നു. രണ്ടും കള്ളത്തരമാണ്. ഇത് രണ്ടും ചെയ്യുന്ന എനിക്കുള്ള ശിക്ഷ പിന്നെ വന്നുകൊള്ളും. പക്ഷെ ഈ നുണ പറയുമ്പോൾ ആരൊക്കെ തകർന്നുപോയി. നമ്മൾ ആരും പോത്തിനെക്കുറിച്ചും, കോഴിയെകുറിച്ചും, പൂച്ചയെക്കുറിച്ചും അല്ലല്ലോ നുണ പറയുന്നത്. നമ്മുടെ സാദൃശ്യത്തിലും സ്വരൂപത്തിലും ഉള്ള മനുഷ്യരെ കുറിച്ചല്ലേ. നമുക്ക് ഒന്നുകൂടെ ശ്രദ്ധിക്കാം. നമ്മുടെ വാക്കിനാൽ മറ്റൊരാൾ തകർക്കപ്പെടാതിരിക്കട്ടെ, ഗോഡ് ബ്ലസ് യു.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........