top of page
  • Writer's picturePOWERVISION TV

സംശയ രോഗം അപകടകരം.....14.10.2023 വചന പ്രഭാതം 1494


ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആർക്ക് നില്ക്കാം? (സദൃ. 27:4)


മൂന്ന് വൈകാരിക ഭാവങ്ങൾ ആണ് ക്രോധം, കോപം, ജാരശങ്ക. കോപം പ്രളയമാണ്. ക്രോധം ക്രൂരമാണ്. കോപവും ക്രോധവും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കും. ഞാൻ മനസ്സിലാക്കിയിട്ടുള്ളത് കോപം എന്ന് പറയുന്നത് അതിന്റെ തുടക്ക അവസ്ഥയാണ്. പനിയുടെ മുമ്പായി ഒരു ജലദോഷം വരുംപോലെ. പനി മൂർത്ത് കഴിയുമ്പോൾ അനങ്ങുവാൻ വയ്യാതെ കിടക്കും. ഇത് പോലെ കോപം പ്രളയം ആണ്. കോപത്തിന്റെ ആദ്യസമയം തിളച്ചു മറിഞ്ഞ് ബഹളം ഉണ്ടാക്കും. അങ്ങനെ ഉള്ളവരെ വലിയ കുഴപ്പം ഇല്ല. എന്നാൽ അത് കൺട്രോൾ ചെയ്തിട്ട് മനസ്സിൽ വെച്ചു സൂക്ഷിച്ചുവെക്കും. അതാണ് ക്രോധം. കോപം, ക്രോധം, ഈർഷ്യാ ഇതെല്ലാം വിട്ടുകളയണമെന്ന് പൗലോസ് ലേഖനത്തിൽ പറയുന്നു. അപ്പോൾ കോപം പ്രളയവും ക്രോധം ക്രൂരവുമാണ്. പ്രളയം പോലെ കോപം വന്നാൽ ഭയങ്കര ബഹളം ഉണ്ടാക്കും. എന്നാൽ അത് ഒതുക്കി വെച്ചിട്ട് പിന്നത്തേതിൽ കൊടും ചതിയായി ചെയ്യുന്നവർ ഉണ്ട്. അതിനെയാണ് ക്രൂരം എന്ന് പറയുന്നത്. എന്നാൽ ജാരശങ്കയുടെ മുമ്പിൽ ആർക്ക് നിൽക്കാം. ഇതെന്താ സാധനം സംശയ വിചാരണം അല്ലെങ്കിൽ സംശയ രോഗം. സംശയ രോഗം പൊതുവെ ഭാര്യ ഭർത്താക്കന്മാർക്കാണ് ഉള്ളത്. കമിതാക്കളിൽ ഇത് വളരെ കൂടുതൽ ആണ്. ഒരു യൗവനകാരൻ മറ്റൊരു യൗവ്വനക്കാരിയുമായി അടുപ്പത്തിലാകുന്നു. കോളേജിൽ വെച്ച് ആ യൗവ്വനക്കാരിയോട് പിന്നെ വേറൊരാൾ മിണ്ടുവൻ പാടില്ല. ആ ചെറുക്കാൻ വേറെ പെൺ കുട്ടിയോട് മിണ്ടുവനും പാടില്ല. അങ്ങനെ മിണ്ടുമ്പോൾ രണ്ട് പേർക്കും അസ്വസ്തത. ഇങ്ങനെ പ്രേമ വിവാഹക്കാർ ബഹു ഭൂരിപക്ഷവും പിന്നത്തേതിൽ ജാരശങ്കകാരായി തീരും. ഞാൻ ഒത്തിരി പേർക്ക് കൗൺസിലിങ്ങ് നൽകിയിട്ടുണ്ട്. എല്ലാം പരാജയം എന്ന് ഞാൻ പറയുന്നില്ല. എന്നാൽ പലരിലും കണ്ടത് ഞാൻ ഒന്ന് ചിരിച്ച് കാണിച്ചപ്പോൾ അവൻ എന്റെ പുറകെ വന്നു. അത് പോലെ മറ്റൊരാൾ ചിരിച്ച് കാണിച്ചാൽ അവൻ അവളുടെ പുറകെ പോകുമോ എന്ന ജാരശങ്ക. ഇതുപോലെ തന്നെ ഞാൻ ഒന്ന് ഷൈൻ ചെയ്തപ്പോൾ ആണ് എന്നോട് ഇഷ്ടം തോന്നിയത്. വേറെ ആരെങ്കിലും ഷൈൻ ചെയ്താൽ അവൻ കൂടെ പോകുമോ എന്ന ജാരശങ്ക. ഈ പ്രേമ പാർട്ടികളുടെ പ്രശ്‌നം ഇവൻ വളച്ചാൽ വളയുമെന്ന് ഇവൾക്കും ഇവൾ വളച്ചാൽ വളയുമെന്ന് ഇവനും അറിയാം. അത്കൊണ്ട് മറ്റാരെയെങ്കിലും വളക്കുമോ എന്ന് സംശയം. ഭർത്താക്കന്മാർ ഓഫീസിൽ നിന്നും വീട്ടിൽ വരുമ്പോൾ ഷർട്ട് എടുത്ത് പരിശോധിക്കും. ഷർട്ടിൽ എങ്ങാനം നീളമുള്ള മുടി ഇരിപ്പുണ്ടോ? ഇതാണ് പ്രധാന പരിശോധന. എനിക്ക് ഒരു സഹോദരിയെ അറിയാം. വിശ്വാസത്തിൽ അല്ല. ഭർത്താവ് വിശ്വാസിയാണ്. ഭർത്താവ് വീട്ടിൽ വരുമ്പോൾ രാത്രി പത്തോ പതിനൊന്നോ മണിയാകും. കാറിന്റെ ഡ്രൈവർ സീറ്റിലെ ഡോർ അടച്ചതിന് ശേഷം പുറകിൽ നിന്നും ബാഗ് എടുത്ത് ആ ഡോറും കൂടെ അടച്ചാൽ അന്ന് വഴക്ക് ആയിരിക്കും. പുറകിൽ ആരോ ഉണ്ടായിരുന്നു എന്ന സംശയം. എന്നാൽ അദ്ദേഹം അത് ഒഴിവാക്കുവാനായി ബാഗും മറ്റ്‌ സാധനങ്ങൾ ഒക്കെ മുന്നിൽ തന്നെ വെച്ചേക്കും. അവൾ വിശ്വാസി കൂടി അല്ലല്ലോ. ഈ സംശയ രോഗത്തിന് യാതൊരു ചികിത്സയും ഇല്ല. അത് മരിച്ചിട്ടെ തീരു. മരിക്കുവാൻ കിടക്കുമ്പോളും സംശയം ആണ്. അപ്പോൾ ക്രോധം ക്രൂരം ആണ്. കോപം പ്രളയമാണ്. എന്നാൽ ജാരശങ്ക അസഹനീയം ആണ്. സംശയരോഗം വളരെ അപകടമാണ്. ഗോഡ് ബ്ലസ്സ് യു.  പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Comments


bottom of page