സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം. (സദൃ. 27:6)
സ്നേഹിതൻ മുറിവുണ്ടാക്കുമോ? ഉണ്ടാക്കും. ഇന്നലെ നമ്മൾ അത് ചിന്തിച്ചു. ഞാൻ നിങ്ങളുടെ സ്നേഹിതൻ ആണെങ്കിൾ എന്റെ ഒരു പോരായ്മ നിങ്ങൾ എന്നോട് പറഞ്ഞാൽ അത് എന്നെ ഹർട്ട് ചെയ്യും. അതേ അത് എന്നെ ഹർട്ട് ചെയ്യും. പക്ഷെ പിന്നത്തേതിൽ അത് നല്ലതായിരുന്നു എന്ന് ഞാൻ മനസിലാക്കും. അങ്ങനെ എനിക്ക് തിരുത്തി തന്ന പലരെയും ഞാൻ ഓർക്കുന്നു. എന്നാൽ ചില സമയത്ത് എനിക്ക് ഭയങ്കര വിഷമം തോന്നും. ഈ വാക്യത്തിന്റെ മറ്റൊരു തർജിമ ഇങ്ങനെയാണ്. സ്നേഹിതൻ മുറിപ്പെടുത്തുന്നത് ആത്മാർത്ഥത നിമിത്തം ആണ്. ശത്രുവാകട്ടെ നിന്നെ തുരെ തുരെ ചുംബിക്കുക മാത്രം ചെയ്യുന്നു. സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം. സ്നേഹിതൻ മുറിപ്പെടുത്തുന്നത് ആത്മാർത്തത കൊണ്ട്. ശത്രുവിന്റെ ചുംബനങ്ങളോ കണക്കിൽ അധികം. ശത്രുവാകട്ടെ തുരെ തുരെ നിന്നെ ചുംബിക്കുന്നു. എത്ര നല്ല തിരുവചനമാണിത്. ഒരിക്കൽപോലും ഒരു കാര്യം പോലും നമ്മളോട് തിരുത്തുവാൻ ആവശ്യപ്പെടാതെ നമ്മളെ ഇങ്ങനെ ചുംബിച്ചുകൊണ്ടേയിരിക്കുന്ന ആളുകളാണ് നമ്മുടെ സ്നേഹിതർ എന്ന് നാം തെറ്റിദ്ധരിക്കരുത്. നമ്മളെ തിരുത്തുന്നവരാണ് നമ്മുടെ സ്നേഹിതർ. സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം. ഒന്നോർത്ത് നോക്കാം അങ്ങനെ നമുക്ക് മുറിവ് വരുത്തിയവർ വല്ലതുമുണ്ടോ എന്നാൽ പരസ്യസ്ഥലത്ത് നമ്മെ അപമാനിക്കുകയും നമ്മളെ കരിവാരി തേയ്ക്കുന്നവരും ചെയ്യുന്ന ആളുകൾ ഉണ്ട്. അതല്ല ഇത്. ഇത് ഞാനും എന്റെ സ്നേഹിതനും മാത്രമാണ്. അദ്ദേഹം എന്നോട് പറയുകയാണ് ഇന്നത് ഒന്ന് മാറ്റിയാൽ നല്ലതാണ്. ഇന്നതൊന്ന് തിരുത്തിയാൽ നല്ലതാണ്. കഴിഞ്ഞ ദിവസം ഞാൻ പവർവിഷനിൽ ചെയ്തൊരു പ്രസംഗം ലൈവ് കണ്ടിട്ട് ഒരാൾ വിദേശത്ത് നിന്ന് എന്നെ വിളിച്ചു പറഞ്ഞു ഒരു പ്രസ്താവന ഒഴിവാക്കാമായിരുന്നു. ഞാൻ ഇങ്ങനെ പറയുന്നതല്ല, നൂറിൽ അധികം ആൾക്കാർ എന്നെ വിളിച്ച് പ്രസംഗം വളരെ അനുഗ്രഹമായിരുന്നു എന്ന് പറഞ്ഞതിൽ ഞാൻ സന്തോഷിച്ചിരിക്കുമ്പോൾ ആണ് ഒരാൾ പറയുന്നു ഒരു പ്രസ്താവന ഒഴിവാക്കാമായിരുന്നു എന്നത്. സ്നേഹിതൻ വരുത്തുന്ന മുറിവുകൾ. ഞാൻ നോക്കിയപ്പോൾ ശരിയാണ് ആ പ്രസ്താവന ഒഴിവാക്കാമായിരുന്നു. ഞാൻ ലോകത്തിൽ ഏറ്റവും കൂടുതൽ തിരുത്തുവാൻ ആഗ്രഹിച്ചിട്ടുള്ളത് എന്റെ ഭാര്യയെയും മക്കളെയും ആണ്. അതുപോലെ എന്നെ തിരുത്തുവാനും എന്റെ ഭാര്യക്കും മക്കൾക്കും അനുവാദം ഞാൻ കൊടുത്തിട്ടുണ്ട്. എന്റെ ഡ്രെസ്സിന്റെ കാര്യത്തിലൊക്കെ എന്റെ കുട്ടികൾ ഭയങ്കര ശ്രദ്ധയുള്ളവരാണ്. ഞാൻ ടൈറ്റ് ഷർട്ട് ഇടുമ്പോൾ എന്റെ മകൻ വേണ്ടാ അത് പിള്ളേരുടെ ഫാഷൻ ആണ് അത് പപ്പ ഇടേണ്ട. ഇങ്ങനെയാണ് പല കാര്യങ്ങളും അപ്പോൾ തിരുത്താവുന്ന അവസ്ഥയിലുള്ള സ്നേഹമാണ് നല്ലത്. ഞാനൊക്കെ ഒരു പാസ്റ്റർ അല്ലെ എന്നെ ആർക്കും തിരുത്തുവാൻ മേലാത്ത അവസ്‌ഥയിൽ ആണ് ഞാൻ പോകുന്നതെങ്കിൽ ഞാൻ നശിച്ചുപോകും. സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലമാണ്. അപ്പോൾ നമുക്ക് അങ്ങനെയുള്ള സ്നേഹിതർ ഉണ്ടാകണം. നിങ്ങളെ തിരുത്തുന്ന സ്നേഹിതർ നിങ്ങൾക്ക് ഉണ്ടാകണം. ഗോഡ് ബ്ലസ് യു..
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
コメント