കൂട് വിട്ടലയുന്ന പക്ഷിയും നാടുവിട്ടുഴലുന്ന മനുഷ്യനും ഒരു പോലെ (സദൃ. 27:8)
കൂട് വിട്ട് അലയുന്ന പക്ഷിയും നാട് വിട്ടുഴലുന്ന മനുഷ്യനും. അത് ഏത് പക്ഷിയായിരിക്കും. നമ്മൾ ഒരു പക്ഷിയെ ഇണക്കി വളർത്തുന്നുണ്ടായിരിക്കും. അത് കൂട് വിട്ടുപോയാൽ അതിന്റെ കഷ്ടകാലം ആയിരിക്കും. കാരണം അതിന്റെ ഷയിപ്പ് മാറി അതിന്റെ ശബ്ദം മാറി അതിന്റെ സ്വഭാവം മാറി മറ്റ് പക്ഷികൾ അതിനെ കൊത്തി ഓടിക്കും. ഒടുവിൽ അത് എവിടെയെങ്കിലും പോയി ചാകും. കാരണം തിരികെ കൂട്ടിലേക്ക് വരുവാൻ അതിന് അറിയില്ല. ഇതുപോലെ നാട് വിട്ടുഴലുന്ന മനുഷ്യൻ അവനും ഇതേ അവസ്ഥയാണ്. എന്തുകൊണ്ട് നാട് വിട്ടുഴലുന്നു. സ്വന്തം കുടുംബത്തെ വേണ്ട പോലെ കരുത്താത്തത് കൊണ്ട്. വീട്ടിൽ കൂടെ കൂടെ അനുസരണക്കേട് കാണിക്കുകയോ വീട്ടിൽ അവിശ്വസ്തത കാണിക്കുകയോ വീടിനെ മറന്ന് പ്രവർത്തിക്കുകയോ ക്രിമിനൽ വാസന ഉള്ളവർ ആയി തീരുകയോ ചെയ്താൽ വീട് വിട്ട് ഉഴലേണ്ട അവസ്ഥവരും. അങ്ങനെയുള്ളവർ കൂട് വിട്ട് അലയുന്ന പക്ഷിയെപോലെയാണ്. ഒരു കാര്യം ഓർക്കണം. നമ്മുടെ വീട് നമ്മുടെ അഭയമാണ്. എന്ത് വന്നാലും വീട്ടിൽ തിരിച്ചുവരണം. മനുഷ്യാ നീ നിന്റെ വീട്ടിലേക്ക് വരും. ഉല്പത്തി പുസ്തകത്തിൽ ഹവ്വ പാപം ചെയ്തു. ആദാമിനെയും ശിക്ഷയ്ക്ക് പങ്കാളിയാക്കി. എന്നാൽ കാരുണ്യവാനായ ദൈവം മനുഷ്യനോട് അനുസരണക്കേട് കാണിച്ച ഭാര്യയെ മൊഴിചൊല്ലി ഉപേക്ഷിക്കൂ, നിന്റെ മറ്റൊരു വാരിയെല്ലെടുത്ത് മറ്റൊരു ഭാര്യയെ ഞാൻ നിർമ്മിച്ചുതരാം എന്ന് പറഞ്ഞാൽ ഒരു പ്രയാസവും ഇല്ല. ദൈവത്തിന് ഒരു ഭാര്യയെ ഉണ്ടാക്കാൻ പറ്റും. പക്ഷെ കുടുംബബന്ധത്തിന്റെ മഹത്വം ദൈവം ഇവിടെ അക്കമിട്ട് സൂചിപ്പിക്കുന്നു. കുടുംബ ബന്ധത്തിന്റെ മഹത്വം ആദാമിനോട് പറയുകയാണ്. ദൈവ സാന്നിധ്യമുള്ള പറുദീസവിട്ട് നീ പുറത്തേക്ക് ഇറങ്ങുക. പക്ഷെ നിന്റെ ഭാര്യയുടെ കയ്യിൽ നിന്ന് വിടരുത്. നിങ്ങൾ രണ്ട് പേരും കൂടെ പുറത്തേക്ക് പോയ്ക്കൊള്ളു. പിന്നീട് നിങ്ങൾക്ക് പറുദീസയിലേക്ക് വരുവാൻ ഉള്ള വഴിയൊരുക്കാം. അപ്പോൾ കുടുംബബന്ധം ഉലച്ചുകളയാൻ ആരും മുൻ കൈ എടുക്കരുത്. എനിക്ക് ഒരു മനുഷ്യനെ അറിയാം. രണ്ട് മൂന്ന് ആഴ്ചകൾ കഴിഞ്ഞ് വന്നാലും വീട്ടിലേക്ക് പോകാതെ കൂട്ടുകാരുടെ അടുത്തേക്ക് പോകും. കൂട്ടുകാർ സ്നേഹത്തോടെ പറയും എന്താ വീട്ടിലേക്ക് പോകാഞ്ഞത്. പോയില്ലന്നേയുള്ളൂ. എനിക്കറിയാം വീട്ടിൽ എന്തോ രസക്കുറവാണ്. അതുകൊണ്ട് കുഞ്ഞുങ്ങൾ അലഞ്ഞുപോകും. ഭാര്യ ഉള്ളുകൊണ്ട് വെറുക്കും. ഈ മനുഷ്യൻ നാളെ അനാഥനാകും. എന്റെ പ്രീയ സ്നേഹിതരെ ഞാൻ ഒരു എളിയ കുടുംബനാഥനും ഒരു സുവിശേഷകനും എന്ന നിലയിൽ പാദം പിടിച്ച് നിങ്ങളോട് പറയുന്നു. നിങ്ങളുടെ കുടുംബത്തെ നിങ്ങൾ വലയ്ക്കരുത്. നിങ്ങളുടെ കുടുംബത്തെ നിങ്ങൾ തുലയ്ക്കരുത്. നിങ്ങളുടെ കുടുംബത്തെ നിങ്ങൾ അവഗണിക്കരുത്. കുടുംബത്തെ നിങ്ങൾ അനാഥമാക്കരുത്. നിങ്ങളുടെ വീട് നിങ്ങൾക്ക് സ്വർഗ്ഗം ആയിരിക്കണം. നിങ്ങൾ വീട്ടിൽ നിന്ന് പോകരുത്. പോകുമ്പോൾ എവിടേക്കാണെന്ന് പറഞ്ഞിട്ട് പോകണം. വീട്ടിലേക്ക് വരാൻ വൈകിയാൽ ഫോൺ വിളിച്ച് പറയണം. ഭാര്യയെ ഒരു മൃഗത്തെപോലെ കാണരുത്. വീട്ടിലെ പശുവും പട്ടിയും പൂച്ചയുമൊക്കെ ഗൃഹനാഥൻ വരുമ്പോൾ വാലും ആട്ടി നിൽക്കുന്നില്ലേ. അതിനേക്കാൾ എല്ലാം കൊതിയോടെ ഭാര്യയും മക്കളും ഇരിപ്പുണ്ട്. ആ ഒരു സ്വീറ്റ് ആയ ഫാമിലിയുടെ അന്തരീക്ഷം കളയരുത്. ആ ഒരു വീടിന്റെ പ്രൈവസി ഗസ്റ്റുകൾ വന്നാലും സംരക്ഷിക്കണം. ഭാര്യക്ക് കൊടുക്കേണ്ട വില കൊടുക്കണം. മക്കൾക്ക് കൊടുക്കേണ്ട സ്വാതന്ത്ര്യം കൊടുക്കണം. ഇങ്ങനെ നിങ്ങൾ നാളെ അനാഥമാകാതിരിക്കാൻ കുടുംബത്തെ നന്നായി സംരക്ഷിക്കുക. അങ്ങനെ നമ്മുടെ വീടുകൾ സ്വർഗ്ഗമാകട്ടെ….ഗോഡ് ബ്ലസ് യൂ.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments