തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നെ (സദൃ. 27:9)
സ്നേഹിതന്മാരുടെ ഹൃദ്യമായ കൗൺസിലിങ്ങ് നമുക്ക് ആവശ്യമാണ്. ഒറ്റയാന്മാരായി ആരും തീരരുത്. ഒറ്റയ്ക്ക് ചിന്തിക്കുക, തീരുമാനമെടുക്കുക, ഒറ്റയ്ക്ക് നടക്കുക ഇതൊക്കെ അപകടമാണ്. ചിലയാളുകൾ ഒറ്റയാന്മാരാണ്. സ്നാപക യോഹന്നാനും ഏലിയാവുമൊക്കെ ഒറ്റയാന്മാരായിരുന്നു എന്നത് ഓർക്കേണ്ട കാര്യമാണ്. എന്നാൽ അവർക്ക് ഉറ്റ മിത്രങ്ങളും അതിലുപരി ദൈവ സാന്നിധ്യവും ഉണ്ടായിരുന്നു. നമ്മളെ പോലുള്ള മനുഷ്യർ സ്നേഹിതരുള്ളവർ ആണ്. എന്നാൽ എല്ലാ സ്നേഹിതരും ഒരു പോലെ അല്ല. വിശ്വസിക്കാവുന്ന ആത്മാർത്ഥതയുള്ള സ്നേഹിതർ നമുക്ക് ഉണ്ടാകണം. അങ്ങനെ ഉണ്ടാകണമെങ്കിൽ നമ്മൾ വിശ്വാസ്യത നേടിയെടുക്കണം. പവർവിഷന്റെ ചെയർമാൻ ഡോ. കെ സി ജോൺ പണ്ടൊരിക്കൽ ഒരു ലേഖനമെഴുതി വിശ്വാസ്യത ബാങ്ക് ബാലൻസ് പോലെയാണ്. അത് നാളുകൾ കൊണ്ട് ഡിപ്പോസിറ്റ് ചെയ്ത് വിശ്വാസ്യത വർദ്ധിപ്പിക്കണം. എവിടെയെങ്കിലും ഒരു അവിശ്വസ്തത വാക്കിലോ പ്രവർത്തിയിലോ സംഭവിച്ചാൽ ഡിപ്പോസിറ്റ് ഡിം ആകും. പതിനായിരം രൂപ ബാങ്കിൽ കിടക്കെ ഇരുപതിനായിരം രൂപയുടെ ചെക്ക് കൊടുത്താൽ എങ്ങനെയിരിക്കും. ഇതുപോലെ വിശ്വാസ്യത ഇങ്ങനെ കേറി വരുന്നത് നാളുകൾ കൊണ്ടാണ്. എന്നാൽ ഇറങ്ങി പോകുന്നത് വളരെ പെട്ടന്നാണ്. പ്രീയരെ നിങ്ങളുടെ ശ്രദ്ധ ഞാൻ വളരെ വിനയത്തോട് കൂടി ചോദിക്കുകയാണ്. നമുക്ക് വിശ്വസ്തരായ സ്നേഹിതർ ഉണ്ടോ? ഉണ്ടാകണമെങ്കിൽ നാം വിശ്വാസ്യത നേടണം. നമ്മൾ വിശ്വസ്തരാകണം. ഫെയ്ത്തും ഫെയ്ത്ത് ഫുൾനസ്സും തമ്മിൽ വലിയ ബന്ധമുണ്ട്. ഫെയ്ത്ത് ഫുൾനസ്സ് ഇല്ലാത്തെയാളെ എങ്ങനെയാണ് വിശ്വസിക്കുക. നമ്മൾ മറ്റുള്ളവരെ വിശ്വസിക്കണം. നമ്മളിൽ മറ്റുള്ളവർക്ക് വിശ്വാസമുണ്ടാകണം. നമ്മളിൽ മറ്റുള്ളവർക്ക് വിശ്വാസമുണ്ടായാലെ അവർ നമ്മെ വിശ്വസിക്കൂ. ഈ ദൈവ വിശ്വാസമൊക്കെ ഇതുപോലെ തന്നെയാണ്. ഞാൻ വിശ്വാസിയാന്ന് പറയുകയും വിശ്വസ്തത ഇല്ലാതിരിക്കുകയും ചെയ്യുന്ന എത്രയോ പേരുണ്ട്. അവരുമായിട്ട് ദൈവത്തിന് വലിയ വിശ്വാസമൊന്നുമില്ല. അബ്രഹാം മകനെ യാഗം കഴിക്കുവാൻ തയ്യാറായപ്പോൾ ആണ് ദൈവം പറയുന്നത് എനിക്ക് നിന്നെ വിശ്വാസമായെന്ന്. നമ്മെ ദൈവം വിശ്വസിക്കണം അല്ലെ. അതിനാണ് പരിശോധനകൾ വരുന്നത്. അതുകൊണ്ട് പ്രീയ സുഹൃത്തുക്കളെ നമുക്ക് വിശ്വസ്തരായ സ്നേഹിതർ ഉണ്ടോ? ഉണ്ടാക്കാം. ഗോഡ് ബ്ലസ് യൂ.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.
Kommentare