top of page
  • Writer's picturePOWERVISION TV

നമുക്ക് നല്ല സ്നേഹിതരെ കണ്ടെത്താം....21.10.2023 വചന പ്രഭാതം 1501


അവൻ ശൗലിനോട് സംസാരിച്ച് തീർന്നപ്പോൾ യോനാഥന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോട് പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്ത പ്രണനെപ്പോലെ സ്നേഹിച്ചു. (1 ശമു. 18:1)


ദാവീദ് യോനാഥന്റെ അപ്പനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് പശ്ചാത്തലം ഗോല്യാത്ത് എന്നൊരു മല്ലൻ യിസ്രായേലിനെ മുഴുവനും വെല്ലുവിളിച്ചു. ഒരാൾ ഒറ്റയ്ക്ക് വന്നെന്നെ കീഴ്പ്പെടുത്തിയാൽ ഫെലിസ്ത്യർ നിങ്ങൾക്ക് കീഴ്പ്പെടും. ഇല്ലാ എങ്കിൽ നിങ്ങൾ ഞങ്ങൾക്ക് അടിമ. ശൗൽ ഉൾപ്പെടെ രാജാവും സേനാധിപന്മാരും മുഴുവൻ വില്ലാളി വീരന്മാരും കിട് കിടാ വിറച്ചു നിൽക്കുമ്പോൾ ദാവീദ് എന്നൊരു ചെറുപ്പക്കാരൻ ആ സ്ഥലത്തേക്ക് എത്തുന്നു. ദാവീദിന്റെ ജ്യേഷ്ഠന്മാർ പട്ടാളത്തിലുണ്ട്. ഏട്ടാമനാണ് ദാവീദ്. യിസ്രായേലിൽ ഇന്നും അതേ എല്ലാ ആൺകുട്ടികളും പട്ടാളത്തിൽ ചേർന്നിരിക്കും. പെൺ കുട്ടികളും ആയുധ പരിശീലനം ഉള്ളവരാണെന്നാണ് പറയുന്നത്. സിംഗപ്പൂരിലും അങ്ങനെ ഒരു നിയമം ഉള്ളതായി ഞാൻ കേട്ടു. പതിനൊന്നാം ക്ലാസ്സ് എന്തോ കഴിയുമ്പോൾ രണ്ട് വർഷം പട്ടാള സേവനം നിർബ്ബന്ധമാണ്. അപ്പോൾ യിശായിയുടെ മക്കൾ എല്ലാം പട്ടാളത്തിൽ ആണ്. ഇളയ മകനോട് പ്രത്യേക വാത്സല്യമുള്ളത്കൊണ്ട് വീട്ടിൽ നിറുത്തി ആട്ടിനെ തീറ്റാൻ. ആടിനെ കൊണ്ട് പോകുക ഇതാണ് അവന്റെ പണി. ഒരു ദിവസം അപ്പൻ പറഞ്ഞു മോനെ നീ ഒന്ന് പോയി നോക്ക് ചേട്ടന്മാരെ ഒന്ന് അന്വേഷിക്ക് അല്പം ആഹാരവും കൊടുത്ത് വയലിലേക്ക് വിട്ടു. ഇതാണ് പശ്ചാത്തലം. അങ്ങനെ അവിടെ എത്തുമ്പോൾ ഈ പ്രശ്നം കേട്ടു. യിസ്രായേലിന്റെ ദൈവത്തെയാണ് വെല്ലു വിളിക്കുന്നത്. കേട്ടപ്പോൾ ദാവീദിന് നല്ല അരിശവും ദേഷ്യവും വന്നു. ആരുമില്ലേ ഇവനെ നേരിടാൻ എനിക്കൊരു ചാൻസ് താ ഞാൻ നോക്കാം. കൊച്ചു പയ്യനാണ്. പലർ പറഞ്ഞു പറഞ്ഞ് രാജാവിന്റെ ചെവിയിൽ എത്തി. രാജാവ് ദാവീദിനെ വിളിച്ചു സംസാരിച്ചു. നീ വളരെ കുട്ടിയാണ്. മറ്റവർ ബാല്യം മുതൽ തീവ്രവാദികൾ ആണ്. സൂക്ഷിക്കണം മോനെ എന്ന് പറഞ്ഞു. അപ്പോൾ ദാവീദ് പറഞ്ഞു ഞാൻ ഒരിക്കൽ ഒരു സിംഹത്തെ നേരിട്ടു. ശൗൽ ഞെട്ടിപ്പോയി. എന്റെ ആടിനെ പിടിക്കുവാൻ വന്ന സിംഹത്തെ ഞാൻ വലിച്ച് കീറി. അപ്പോഴാണ് ശൗലിന് മനസ്സിലായത് ആള് പയ്യനാണെങ്കിലും എന്തോ ഇവനിലുണ്ടെന്ന്. അങ്ങനെ ദാവീദിന് ചാൻസ് കിട്ടി. ദാവീദിന് തോക്കില്ല, അമ്പില്ല, വാളില്ല. ആടിനെ തീറ്റാൻ പോകുന്നവരുടെ കയ്യിൽ ഒരു കവണയുണ്ട്. എന്തെങ്കിലും മൃഗങ്ങൾ ഒക്കെ വന്നാൽ അതിനെ ഓടിക്കുവാൻ വേണ്ടി. അപ്പോൾ നമ്മുടെ ദാവീദ് കവണയും കല്ലുമായി ചെന്ന് ഉന്നം പിടിച്ചു എറിഞ്ഞു വീഴ്ത്തി. ദാവീദ് ഓടി ചെന്ന് അവന്റെ വാൾ ഊരി തലവെട്ടി. പെട്ടെന്ന് ശൗൽ പറഞ്ഞു എനിക്ക് ആ പയ്യനെ ഒന്ന് കാണണം. വേഗം വിളിച്ചുകൊണ്ട് വരുവാൻ പറഞ്ഞു. അങ്ങനെ ദാവീദിനെ കൊണ്ട് വന്നു. അതായിരുന്നു നാം വായിച്ചത്. അവൻ ശൗലിനോട് സംസാരിച്ചു തീർന്നപ്പോൾ യോനാഥന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോട് പറ്റിച്ചേർന്നു; പപ്പയുമായി സംസാരിക്കുന്നത് ചെറുപ്പക്കാരനായ മോൻ യോനാഥാൻ കേട്ടു. ഇങ്ങനെ ശ്രദ്ധിച്ചിരുന്നു. കൊള്ളാം ഇവനെ എനിക്ക് കൂട്ടുകാരനായി കിട്ടിയാൽ നന്നായിരുന്നു. ഇപ്പോൾ ഈ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത് പോലെ യോനാഥന്റെ ഒരു ഫ്രണ്ട് റിക്വസ്റ്റ് ദാവീദിന് ചെന്നു. ദാവീദ് അത് അംഗീകരിച്ചു. ജീവിതകാലം മുഴുവൻ അവർ സ്നേഹിതരായിരുന്നു. ശ്രദ്ധിച്ചു നോക്കണം, കരുതണം, വളരെ ശ്രദ്ധയോട് കൂടെ ഗ്രഹിക്കണം. നല്ല സ്നേഹിതർ ഉണ്ടിവിടെ കണ്ടെത്തണം, കൈ കൊടുക്കുക. ഗോഡ് ബ്ലസ് യൂ.. പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Comments


bottom of page