അവൻ ശൗലിനോട് സംസാരിച്ചു തീർന്നപ്പോൾ യോനാഥന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോട് പറ്റി ചേർന്നു; യോനാഥാൻ അവനെ സ്വന്ത പ്രാണനെ പോലെ സ്നേഹിച്ചു. (1 ശമു. 18:1)
ഇതാണ് ഫ്രണ്ട്ഷിപ്പിന്റെ പ്രഥമ പടി. പ്രഥമ പടി ആണോ പ്രധാന പടിയാണോ എന്ന് ഒന്നുകൂടെ ചിന്തിക്കണം. പ്രധാന പടി എന്നതാണ് ശെരി. രണ്ട് പേർ തമ്മിൽ പരിചയപ്പെടുമ്പോൾ ഒന്ന് പുഞ്ചിരിക്കും. ഒന്ന് ഹായ് പറയും. ഒന്ന് കൈ കൊടുക്കും. പക്ഷെ ഹൃദയങ്ങൾ തമ്മിൽ യോജിക്കുന്നില്ല. അല്ലെ എന്നാൽ അടുക്കുമ്പോൾ ആണ് ഹൃദയങ്ങൾ തമ്മിൽ കൈമാറുന്നത്. യോനാഥാൻ അവനെ സ്വന്ത പ്രാണനെ പോലെ സ്നേഹിച്ചു. യോനാഥന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോട് പറ്റിച്ചേർന്നു. യോനാഥാൻ അവനെ സ്വന്ത പ്രാണനെ പോലെ സ്നേഹിച്ചു. ഇവിടെയാണ് സ്നേഹത്തിന്റെ ശക്തമായ ഒരു തിരുവചന ഭാഗം കാണുന്നത്. ഇത് മനുഷ്യസ്നേഹത്തിന്റെ ക്ളൈമാക്‌സ് ആണ്. ഇവിടെ പറയുന്നത് യോനാഥാന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോടാണ് പറ്റി ചേർന്നത്. വിവാഹ ബന്ധവും ഇങ്ങനെയാണ് വേണ്ടത്. കൈ കൊടുത്താണ് ഞങ്ങൾ ഒക്കെ വിവാഹ ശുശ്രൂഷ നടത്തുന്നത്. വധുവിന്റെയും വരന്റെയും വലത് കരങ്ങൾ ചേർത്ത് പിടിച്ച് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അനുഗ്രഹിച്ച് ഉഭയസമ്മത വാചകം ചൊല്ലികൊടുത്ത് ഏറ്റു പറയിപ്പിച്ചിട്ട് പ്രാർത്ഥിച്ചു അനുഗ്രഹിക്കുന്നു. പക്ഷെ ഹൃദയ കൈമാറ്റം അന്ന് നടക്കുന്നില്ലല്ലോ. അന്ന് രാത്രി ഒരുമിച്ച് ജീവിതം ആരംഭിക്കുകയാണ്. ശരിക്കും ഒരുമിച്ച് താമസിക്കും ഭക്ഷിക്കും പക്ഷെ ഹൃദയങ്ങൾ തമ്മിൽ ഒന്നായി തീരാൻ ഒത്തിരി സമയം എടുക്കും എന്നാണ് എല്ലാവരും അനുഭവത്തിൽ നിന്നും പറയുന്നത്. അമ്പത് കൊല്ലം ആയിട്ടും ഹൃദയങ്ങൾ തമ്മിൽ ചേരാത്തവരുണ്ട്. എഴുപത് വയസ്സുള്ള ഒരമ്മച്ചി ഒരു കൗൺസിലറുടെ അടുക്കൽ കുടുംബ പ്രശ്നം പറയുവാൻ പോയി. അപ്പോൾ ഇരുപത് വയസ്സിൽ കല്യാണം കഴിഞ്ഞു. അമ്പത് കൊല്ലം കഴിഞ്ഞു. എഴുപതാം വയസ്സിൽ കൗൺസിലറെ കണ്ടു. അമ്മച്ചി നല്ല ആരോഗ്യം ഉള്ളവർ ആണ്. ഇങ്ങേരുടെ ഒത്തിരി കുറ്റങ്ങൾ പറഞ്ഞു. അപ്പോൾ കൗൺസിലർ പറഞ്ഞു ഇത്രയും പ്രായമായില്ലേ ഇനി വേർപിരിയേണ്ട കാര്യം ഒന്നും ചിന്തിക്കേണ്ട. അപ്പോൾ ഈ അമ്മിച്ചി പറയുകയാണ് ഇതിനെക്കാളൊക്കെ നല്ല ആലോചന വന്നതായിരുന്നു. എഴുപതാമത്തെ വയസ്സിൽ പറയുകയാണ് ഇതിനേക്കാൾ ഒക്കെ നല്ല ആലോചന വന്നതായിരുന്നുവെന്ന്. ഒരിക്കലും ഹൃദയങ്ങൾ തമ്മിൽ ചേരാത്ത എത്ര ഭാര്യ ഭർത്താക്കന്മാരുണ്ട്. നിങ്ങളും നിങ്ങളുടെ ഭാര്യയും തമ്മിൽ എങ്ങനെയാണ്. നിങ്ങൾ ഫ്രണ്ട്സ് ആണോ. നിങ്ങളും നിങ്ങളുടെ ഭർത്താവും തമ്മിൽ എങ്ങനെയാണ് നിങ്ങൾ ഫ്രണ്ട്സ് ആണോ. അതോ അടിമയാണോ, അതോ കൊണ്ട്രാക്ട് ആണോ. അതോ ബിസ്സിനസ്സ് ആണോ. പെണ്ണിന്റെ വീട്ടിൽ നിന്നും അമ്പത് ലക്ഷവും അമ്പത് പവനും അത് ബിസ്സിനസ്സ് ആണ്. അല്ലാതെ ഹൃദയ കൈമാറ്റം അല്ല. ദാവീദിന്റെ മനസ്സും യോനാഥന്റെ മനസ്സും പറ്റിച്ചേർന്നു. യോനാഥാൻ അവനെ സ്വന്ത പ്രണനെപോലെ സ്നേഹിച്ചു. ഇത് നാം നോട്ട് ചെയ്യേണ്ട കാര്യമാണ്. പ്രാണനെ പോലെ സ്നേഹിച്ചു എന്നത്. ഭൂമിയിൽ ഏറ്റവും നല്ല സ്നേഹിതർ എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കുന്നത് ഭാര്യയും ഭർത്താവുമാണ്. ഞങ്ങളുടെ മക്കളോടും സഹ പ്രവർത്തകരോടും പറയുകയാണ് ഞങ്ങൾ ഫ്രണ്ട്ഷിപ്പിൽ ആണ്. മനസ്സു തമ്മിൽ അകലുകയും ചെയ്യും, അങ്ങോട്ടും ഇങ്ങോട്ടും വർത്തമാനമെല്ലാം പറയും താൻ പറഞ്ഞത് ശരിയല്ല എന്നൊക്കെ. ഇതാണല്ലോ സ്നേഹം. പേടിച്ച് മിണ്ടതെയിരിക്കുന്ന ഭാര്യ, മീശ പിരിച് വിരട്ടി ഇട്ടിരിക്കുന്ന ഭർത്താവ് അതൊന്നും ജീവിതമല്ല. ഏറ്റവും നല്ല സ്നേഹിതരായി നിങ്ങൾ ഭാര്യാ ഭർത്താക്കന്മാർ തീരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കുന്നു. ഗോഡ് ബ്ലസ് യൂ.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments