top of page
Writer's picturePOWERVISION TV

സ്നേഹിതർ തമ്മിൽ കരാർ ഉണ്ടാക്കും....23.10.2023 വചനപ്രഭാതം 1503


ശൗൽ അന്ന് അവനെ ചേർത്ത് കൊണ്ട്; അവന്റെ പിതൃഭവനത്തിലേക്ക് മടങ്ങിപോകുവാൻ പിന്നെ അനുവദിച്ചതുമില്ല. യോനാഥാൻ ദാവീദിനെ സ്വന്ത പ്രാണനെ പ്പോലെ സ്നേഹിക്കകൊണ്ട് അവനുമായി സഖ്യത ചെയ്തു. (1 ശമു. 18:2,3)


സ്നേഹിതർ തമ്മിൽ കരാർ ഉണ്ടാക്കും. ഒരിക്കലും പിരിയാത്ത ബന്ധം. യോനാഥാൻ ദാവീദിനെ സ്വന്ത പ്രാണനെ പോലെ സ്നേഹിക്കകൊണ്ട് അവനുമായി ഒരു സഖ്യത ചെയ്തു. ഒരു എഗ്രിമെന്റ് ഉണ്ടാക്കി. ഒരു കൈമാറ്റം നടന്നു. യോനാഥാൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരകച്ചയും ദാവീദിന് കൊടുത്തു.    1.ശമു. 18:4 ഒരു കവണയും അഞ്ചു കല്ലുമായി ഒരു മല്ലനെ നേരിട്ട് അവന്റെ തലയുമായി രാജ കൊട്ടാരത്തിലേക്ക് വന്ന ചെറുപ്പക്കാരനെ അവനുമായി ഹൃദയം കൈമാറിയ യോനാഥാൻ ഒരു കരാർ ഉണ്ടാക്കി. എന്റെ ഈ ആയുധങ്ങൾ എന്റെ യൂണിഫോം ഇവ ഞാൻ നിനക്ക് തരികയാണ്. നിങ്ങൾക്കറിയാം ചുമട്ടു തൊഴിലാളി യൂണിയനിലെ ഒരു ഉടുപ്പിന് ലക്ഷങ്ങൾ വിലയുണ്ട് എന്നാണർത്ഥം. ഉടുപ്പ് തയ്പ്പിക്കുന്നതിനല്ല, ആ ഒരു പോസ്റ്റിലേക്ക് ഒരു ഒഴിവ് കിട്ടാൻ ഒരാൾ അവിടന്ന് മാറിയാൽ മാത്രമേ അതിന് കഴിയുള്ളൂ. ശൗൽ എന്ന രാജാവിന്റെ പട്ടാളത്തിലെ ഏറ്റവും മികച്ച പൊസിഷനുള്ള ആളാണ് യോനാഥാൻ. ഏത് കാര്യവും തീരുമാനിക്കുവാൻ അധികാരം ഉള്ളവനാണ് യോനാഥാൻ. യോനാഥാന് ആയുധങ്ങൾ ഉണ്ട്. എന്നാൽ ദാവീദിന് കവണയും കല്ലുമേയുള്ളൂ. ഹൃദയങ്ങൾ തമ്മിൽ ചേർന്നപ്പോൾ സഖ്യത ചെയ്തു. യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരകച്ചയും ദാവീദിന് കൊടുത്തു. അപ്പോൾ മേലങ്കി, വസ്ത്രം, വാൾ, വില്ല്, അരകച്ച അങ്ങനെ അഞ്ച് സാധനങ്ങൾ എല്ലാം വിലപിടിപ്പുള്ളതാണ്. ഇതെല്ലാം എടുത്തിട്ട് ദാവീദിന്റെ കയ്യിലേക്ക് കൊടുത്തു. ശൗൽ അയക്കുന്നിടത്തൊക്കെയും ദാവീദ് പോയി കാര്യങ്ങളെ വിവേകത്തോടെ നടത്തും. അതുകൊണ്ട് ശൗൽ അവനെ പടജനത്തിന് മേലധികാരിയാക്കി. ഇത് സർവ്വ ജനത്തിനും ബോധിച്ചു. ഇങ്ങനെ ഒരു കൈമാറ്റത്തിലൂടെ ഒരു കരാറിലൂടെ ഒരു സ്നേഹ ബന്ധം ഇവിടെ ഉറപ്പിക്കുന്നു. ഇതിലൂടെ ഞാൻ ഒരു സന്ദേശം നിങ്ങളോട് പറയുന്നു. നല്ല സ്നേഹിതനായ യേശു ക്രിസ്തുവുമായി ഒരു കരാറിൽ ഏർപ്പെട്ട് ഒരു കൈമാറ്റം നടത്തിയിട്ടില്ലെങ്കിൽ ഇന്ന് അതിനുള്ള ദിവസം ആണ്. നിങ്ങളുടെ ഹൃദയം യേശുവിന് കൈമാറുക. നിങ്ങളുടെ ആയുധങ്ങളെ കർത്താവിന്റെ മുമ്പിലേക്ക് വെയ്ക്കുക. അവൻ നിങ്ങളെ സർവ്വായുധ വർഗ്ഗം ധരിപ്പിക്കും. നിങ്ങളുടെ ജഡത്തിന്റെ ആയുധങ്ങൾ, പണത്തിന്റെ ആയുധങ്ങൾ, ബുദ്ധിയുടെ ആയുധങ്ങൾ, രാഷ്ട്രീയ ആയുധങ്ങൾ എന്നിവ ദൈവത്തെ ഓർത്ത് ആത്മീയ യുദ്ധത്തിൽ എടുക്കരുത്. നിങ്ങൾക്ക് ബുദ്ധി കാണും, തന്ത്രങ്ങൾ കാണും, അടവുകൾ പതിനെട്ടും കാണും പക്ഷെ ഇത് ആത്മീയത്തിൽ വേണ്ടാ. നിങ്ങൾ അത് രാഷ്ട്രീയ പാർട്ടികളുമായി സംസാരിച്ചു അവിടെ ചിലവാക്കൂ. ദാവീദിന്റെ പട്ടാളത്തിൽ ആണ് നിങ്ങൾ നില്കുന്നതെങ്കിൽ ദാവീദ് ഉൾപ്പെടുന്ന സൈന്യത്തിലാണ് നിങ്ങൾ ചേരുന്നതെങ്കിൽ നിങ്ങളുടെ ജഡത്തിന്റെ ആയുധങ്ങളെ വച്ചിട്ട് അവന്റെ ആയുധങ്ങൾ സ്വീകരിക്കുക. ഞങ്ങളുടെ പോരിന്റെ ആയുധങ്ങൾ ജഡീകങ്ങൾ അല്ല..ഗോഡ് ബ്ലസ് യൂ.  



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Comments


bottom of page