top of page
  • Writer's picturePOWERVISION TV

അർത്ഥം ഒന്നാണെങ്കിലും ലക്ഷ്യം രണ്ടാണ്.....25.10.2023 വചനപ്രഭാതം 1505



ശൗലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു; അത് ശൗലിന് അറിവ് കിട്ടി; കാര്യം അവന് ഇഷ്ടമായി (1. ശമു. 18:20)


ചേട്ടത്തിയെ കൊടുക്കാം എന്ന് പറഞ്ഞിട്ട് ഈ പാവം ചെറുക്കൻ ഉടുപ്പും തയ്പ്പിച്ചു ഷൂവും പോളിഷ് ചെയ്‌തിരിക്കുമ്പോൾ വേറൊരുത്തൻ അവളെ കെട്ടികൊണ്ട് പോകുന്ന കാഴ്ച കാണേണ്ടിവന്നാൽ അയാൾ നിർഭാഗ്യവാനാണ്. ഒരിക്കൽ ചതിച്ചവൻ പിന്നെയും ചതിക്കും. ചതിയൻ എപ്പോഴും ചതിയൻ ആണ്. സ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കും. കഷ്ടകാലത്ത് അവൻ സഹോദരനെ പോലെയാണ്. ഞാൻ തിരിച്ച് പറയുന്നു. ചതിയൻ എല്ലായ്‌പോഴും ചതിക്കും എന്നാൽ കഷ്ടകാലത്ത് അവൻ ഒത്തിരി ചതിക്കും. ചേട്ടത്തിയെ അടിച്ചുമാറ്റിയ ചതിയനായ ഈ അമ്മായി അപ്പൻ അനുജത്തിയുടെ കാര്യത്തിലും എന്തായിരിക്കും ചെയ്യുക എന്ന് ചിന്തിക്കണ്ടേ. ഈ മനുഷ്യന്റെ മകളെ വിശ്വസിക്കാമോ. മീഖളിന്റെ പ്രേമം ദാവീദിനെ വളച്ചു. പൊത്തിഫെറിന്റെ ഭാര്യയുടെ പ്രേമം യോസഫ് പുച്ഛിച്ചു തള്ളി. വ്യക്തിത്വം ബലികൊടുത്തു അടിയറ വെച്ചു. തിളച്ചു നില്ക്കുന്ന സൗന്ദര്യത്തിന് മുന്നിൽ യൗവ്വനക്കാരെ നിങ്ങൾ വളയരുത്. സൗന്ദര്യം അല്ല ഹൃദയമാണ് കാണേണ്ടത്. മുഖത്തിന് പെയിന്റ് അടിക്കുവാൻ പറ്റും. ചുണ്ടിൽ കളർ തേയ്ക്കുവാൻ പറ്റും. പുരികം കറുപ്പിക്കുവാൻ പറ്റും. പുരികം ഇല്ലാത്തവർക്ക് പുരികം വരയ്ക്കുവാൻ പറ്റും വളയരുത്. സൗന്ദര്യം വ്യാജമാണ്. മീഖളിന്റെ പ്രേമം ദാവീദിനെ വളച്ചു. ദാവീദ് എത്രയോ കഴിവുള്ളവനാണ്. താലന്ത് ഉള്ളവനാണ്. എന്തിനാ വല്ല പെൺകുട്ടികളും ചിരിക്കുമ്പോൾ വളയുന്നത്. നിന്നെ കണ്ടാൽ ചിരിക്കാൻ ആയിരങ്ങൾ ഉണ്ടാകും. ഞാൻ പറയുന്നത് യുവാക്കളോടാണ്. നിന്നെ കണ്ടാൽ ചിരിക്കാൻ പതിനായിരങ്ങൾ ഉണ്ടാകും. നീ അത് കണ്ട് വളയരുത്. ഉറച്ച് നിൽക്കണം. നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന കരുതുന്ന മാതാപിതാക്കളുമായി ആലോചിച്ച് കല്യാണത്തിന് വാക്ക് കൊടുത്താൽ മതി. ഞാൻ ഉത്തരവാദിത്വത്തോട് കൂടി പറയുന്നു. പെൺകുട്ടികളോട് അടുക്കുന്നത് സൂക്ഷിക്കണം. കൈ കൊടുക്കുന്നത് സൂക്ഷിക്കണം. ചാറ്റ് ചെയ്യുന്നത് സൂക്ഷിക്കണം. നാളെ ചീറ്റ് ചെയ്യപെടാൻ സാധ്യതയുണ്ട്. ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ പറയും. ഇന്ന് അല്ലെങ്കിൽ എന്ന് പറയും. യൗവ്വനം സ്വർണ്ണമാണ്. പവൻ ആണ്. നീ വിചാരിക്കും നിനക്ക് കഴിവൊന്നും ഇല്ലെന്ന്. എത്രയോ ആൺ കുട്ടികളാണ് കല്യാണം കഴിഞ്ഞ് അവരുടെ വ്യക്തിത്വം നഷ്ടപെട്ടിരിക്കുന്നത്. അവർക്ക് തീരുമാനം എടുക്കുവാൻ കഴിയുകയില്ല. നീ വിലയുള്ളവനാണ് മകനെ. തീരുമാനം നീ എടുക്കണം. എനിക്കറിയാം കല്യാണം കഴിഞ്ഞതോട് കൂടി സ്വന്തം അനുജനെ വെറുത്തു, സ്വന്തം ജ്യേഷ്ഠനെ അനുജൻ മറന്ന്‌, അപ്പനെയും അമ്മയെയും ഉപേക്ഷിച്ച് പെൺകുട്ടിയുടെ വാക്ക് കേട്ട് വ്യക്തിത്വം ഇല്ലാത്തവൻ ആയത്. പാടില്ല, നിനക്ക് അത്രയും നല്ലൊരു പെൺകുട്ടിയെ കിട്ടത്തില്ലെന്നാണോ നിന്റെ ധാരണ. ഇതെല്ലാം ഒരു മായാ ലോകമാണ് മക്കളെ. അവൻ അവൻ തങ്ങളുടെ ഫാമിലിയെ ഗൗരവമായി കാണുക. സൂക്ഷിക്കുക. വഞ്ചിക്കപെടരുത്. മീഖളിന്റേത് പ്രേമം ആയിരുന്നു. സ്നേഹം അല്ലായിരുന്നു. അർത്ഥം ഒന്നാണെങ്കിലും ലക്ഷ്യം രണ്ടാണ്. അതും ദാവീദിന് ചതിയായി പോയി. പിന്നത്തെത്തിൽ ദാവീദിന് ജീവിതത്തിൽ ദുഃഖമായി തീർന്നു. ശ്രദ്ധിക്കുക. നിങ്ങളുടെ യൗവ്വനം വിലയുള്ളതാണ്. ഗോഡ് ബ്ലസ്സ് യൂ…. 





പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Comments


bottom of page