top of page
Writer's picturePOWERVISION TV

മക്കളെ വെച്ച് ലാഭം ഉണ്ടാക്കാൻ നോക്കുന്ന മതാപിതാക്കളുണ്ടോ? 26.10.2023 വചനപ്രഭാതം 1506


ശൗലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അത് ശൗലിന് അറിവു കിട്ടി; കാര്യം അവന് ഇഷ്ടമായി. (1.ശമു. 18 : 20)


എന്റെ മോൾക്ക് വേറൊരു ചെറുക്കനോട് പ്രേമമാണെന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷം. അങ്ങനെയുള്ള ആരെങ്കിലും ഇത് വായിക്കുന്നുണ്ടോ? ഇതിന്റെ ഭവിഷത്തുകൾ നിങ്ങൾ അറിയുന്നുണ്ടോ? നിങ്ങൾ മൗനം ആയി ഇതിന് അനുവാദം കൊടുക്കുന്ന ഒരമ്മയാണോ? നിങ്ങൾ ഇതിന് മൗനമായി അനുവാദം കൊടുക്കുന്ന ഒരപ്പനാണോ? നാളെ നിങ്ങൾക്കിത് കയ്പ്പായി തീരും. ഞങ്ങൾ ഇത് പറയുമ്പോൾ ഞങ്ങളോട് എന്തിനാണ് പിണങ്ങുന്നത്. അല്ലയോ, പിതാവേ മൗന അനുവാദം കൊടുക്കരുത്. അല്ലയോ മാതാവേ മൗനാനുവാദം കൊടുക്കരുത്. എന്തൊരു കഷ്ടം ആണിത്. നോക്കൂ അപ്പന് അത് ഇഷ്ടമായി. ഇത് എങ്ങനെ ഒക്കുന്നത്. ചേട്ടത്തിയെ വിവാഹം കഴിച്ച് കൊടുക്കാം എന്ന് പറഞ്ഞിട്ട് കൊടുക്കാതിരുന്നു ചതിച്ചവൻ അല്ലെ. അത് കണ്ട് കൊണ്ട് ഈ അനുജത്തജിക്ക് അവനോട് മോഹം തോന്നിയപ്പോൾ നിങ്ങൾ അത് വേണ്ടെന്ന് വെക്കേണ്ടതിന് പകരം  പ്രോത്സാഹിപ്പിച്ചു. ഈ പ്രേമത്തെ പ്രോത്സാഹിപ്പിക്കുന്ന കുറെ അമ്മമാരും കുറെ അപ്പന്മാരുമുണ്ട്. അവരും ഇങ്ങനെയൊക്കെ നടന്നത് ആയിരിക്കും. അതാ കണ്ണടച്ചുവിടുന്നത്. നിങ്ങൾ കുഞ്ഞുങ്ങളെ നശിപ്പിക്കുകയാണ്. നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതം കളങ്കപ്പെട്ടു കഴിയുമ്പോൾ നിങ്ങൾ ഇരുന്ന് കരയാവുന്നതല്ലാതെ ദൈവം ഒരു ഉത്തരവും തരികയില്ല. സത്യസന്ധമായും ഇത് ചെവിയെ നുള്ളിക്കോ. മക്കളെ വെച്ചു കളിക്കരുത്. അയ്യോ ഈ പാസ്റ്റർ എന്താ ഇങ്ങനെയൊക്കെ പറയുന്നത്. എത്രയോ കുടുംബങ്ങളിൽ ഈ വിഷയങ്ങൾ ഞാൻ കൈകാര്യം ചെയ്യുന്നു. ഒന്നല്ല, രണ്ടല്ല, പത്തല്ല, നൂറല്ല ഞങ്ങളെ ഉദ്ദേശിച്ചാണോ ഈ പറയുന്നത്. ആ നിങ്ങളെയും കൂടെ ഉദ്ദേശിച്ചാണ്. ഞാൻ എവിടെയെല്ലാം യാത്ര ചെയ്യുന്നു. ഇന്നും ഒരു കേസ് വന്നിട്ടുണ്ട്. വിവാഹ ബന്ധം പിരിയുവാൻ ഒരുങ്ങുകയാണ്. ഇങ്ങനെ തുടങ്ങി വെച്ചതാണ്. എന്തൊരു കഷ്ടം. അപ്പന് അത് ഇഷ്ടമായി. അതിന്റെ ഇരുപത്തി ഒന്നാം വാക്യം. അവൾ അവന് ഒരു കെണിയായിരിക്കേണ്ടതിനും ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴേണ്ടതിനും ഞാൻ അവളെ അവന് കൊടുക്കും എന്ന് ശൗൽ വിചാരിച്ച് ദാവീദിനോട്: നീ ഈ രണ്ടാം പ്രാവശ്യം എനിക്ക് മരുമകനായി തീരേണം എന്നു പറഞ്ഞു. എന്തൊരു ദുഷ്ട ഹൃദയമാണ്. സ്വന്തം മോളെ വിധവയാക്കാൻ അവളോടുള്ള പ്രേമം നിമിത്തം ഇവൻ ഇവിടെ കയറി പടയുടെ മുൻ നിരയിൽ നിന്നിട്ട് ഫെലിസ്ത്യർ ഇവനെ കൊന്ന് കളയണം. പണ്ട് ഗോലിയാത്തിനെ കൊന്നതിന്റെ വാശി തീർത്തുകൊള്ളേണം. മോളെ പിന്നെയും കെട്ടിക്കാമല്ലോ. ഹോ കഷ്ടം ഇങ്ങനെയുള്ള മാതാപിതാക്കളെ കുറിച്ച് എങ്ങനെയാണ് പറയുക. അവർക്ക് വീണ്ടും കെട്ടിക്കാം അവരുടെ മകളെ. നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? ഇങ്ങനെ വിവാഹ ബന്ധത്തിന്റെ മൂല്യതയും പരിശുദ്ധിയും തകർത്തുകളഞ്ഞിരിക്കുന്ന കുറെ മാതാപിതാക്കൾ ഇന്നുണ്ട്. എനിക്ക് അറിയാം. പല മുഖങ്ങളും എനിക്ക് ഓർമ്മയിൽ വരുന്നു. അവർ ഇതിനെ കെയർലസ് ആയിട്ട് കാണുന്നു. അവർ ഇതിനെ ബിസ്സിനസ്സ് ആയിട്ട് കാണുന്നു. പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമായിട്ട് കല്യാണത്തെ കാണുന്നു. ശൗലിന് പണം അല്ല വേണ്ടത് ശൗലിന് ഫെലിസ്ത്യരും ദാവീദുമൊക്കെയാണ് ഇപ്പോളത്തെ പ്രശ്‌നം. ഗോലിയാത്തിനെ കൊന്ന ശേഷം ദാവീദിന് ഭയങ്കര ഇമേജ് ആയി. ദാവീദിന് ഇനിയൊരു മത്സരം വന്നാൽ വോട്ട് മുഴുവൻ കിട്ടും. അപ്പോൾ വളർന്ന് വരുന്ന ഒരു ലീഡർ എന്ന് കണ്ടുകൊണ്ട് അവനെ ഒറ്റു കൊടുക്കാൻ വേണ്ടി മകളെ അവന് കൊടുക്കുകയാണ്. മറ്റ്‌ ചിലർ കാശുണ്ടാക്കാൻ വേണ്ടി പിള്ളേരെ കല്യാണം കഴിപ്പിക്കുന്നു. ഒരൊറ്റ കല്യാണത്തിലൂടെ പത്ത് കോടി ഇരുപത് കോടി ലഭിക്കുമല്ലോ. കഷ്ടം കഷ്ടം എന്നിട്ട് കുഞ്ഞുങ്ങൾ കിടന്ന് നരകിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് ജീവിതമില്ല,  സമാധാനമില്ല. സ്നേഹമില്ല, ഐക്യതയില്ല ഞങ്ങളോട് പരാതി പറയും. നീ എന്തിനാ മോനെ കല്യാണത്തിന് സമ്മതിച്ചത്. അപ്പയോട് നോ പറയാൻ വിഷമം ഉള്ളത് കൊണ്ട് സമ്മതിച്ചു. അയ്യോ ഞാൻ ഇന്ന് മാതാപിതാക്കളോട് പറയുന്നു നിങ്ങൾ പ്രേമത്തിന് കൂട്ട് നിൽക്കരുത്. നിങ്ങൾ മക്കളെ വിറ്റ് കാശ് ഉണ്ടാക്കരുത്. ദൈവത്തെ ഓർത്ത് അവർക്ക് ഒരു സമാധാനമുള്ള ജീവിതം കിട്ടുവാൻ വേണ്ടി പ്രാർത്ഥിച്ചു ആ നിലയിലുള്ള വിവാഹം ആലോചിക്ക്. കാര്യങ്ങൾ ഒക്കെ പറയും. എന്നിട്ട് പണത്തിന് വേണ്ടി എന്തും ചെയ്ത് കളയുന്ന ആളുകൾ ശൗൽ ദാവീദിനെ ചതിക്കുകയായിരുന്നു. അമ്മായി അപ്പന്മാരെയും വിശ്വസിക്കാൻ മേലാത്ത കാലം. അതിൽ കൂടുതൽ ഞാൻ പറയുന്നില്ല. നിന്റെ ജീവിതം നീ കളയാതെ സൂക്ഷിച്ചാൽ നിനക്ക് നല്ലത്. ദാവീദിന് ഇതൊരു കെണിയായി തന്നെ ഭവിച്ചു. പിന്നത്തെത്തിൽ അത് വലിയ ദുഃഖത്തിന് കാരണമായി. ഇതൊക്കെ ബൈബിളിൽ ഉണ്ട്. സ്നേഹിതന്മാരെ കുറിച്ചുള്ള ചിന്തയാണ് നമ്മൾ ചിന്തിച്ച് വന്നത്. ഇത് കുടുംബ ജീവിതത്തിലേക്ക് കയറിയിരിക്കുകയാണ്. പ്രാർത്ഥനയോടെ ജീവിതത്തെ നയിക്കാം. കുട്ടികളുടെ വിവാഹം നടത്താം. ഗോഡ് ബ്ലസ്സ് യൂ. 



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

Comments


bottom of page