പിന്നെ ശൗൽ തന്റെ ഭൃത്യന്മാരോട്: നിങ്ങൾ സ്വകാര്യമായി ദാവീദിനോട് സംസാരിച്ച്: ഇതാ, രാജാവിന് നിന്നെ പ്രീയമാകുന്നു; അവന്റെ ഭൃത്യന്മാരൊക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്റെ മരുമകനായിടിത്തീരേണം എന്നു പറവിൻ എന്നു കല്പിച്ചു. (1.ശമു. 18:22)
കൂട്ടുകാർ ആണല്ലോ ഏജന്റുമാർ. ഏത് പ്രേമത്തിനും ഏജന്റുമാരുണ്ട്. കൂട്ടുകാരാ, ഇത് ചതിക്കുന്ന സ്നേഹിതന്മാരാണ്. ചതിക്കുന്ന സ്നേഹിതന്മാർ. ഇങ്ങനെയുള്ള ഈ കൂട്ടിപിടിപ്പീര് കാരായ ധാരാളം പേരെ എനിക്ക് അറിയാം. ശൗലിന്റെ ഭൃത്യന്മാർ ആ വാക്ക് ദാവീദിനോട് പറഞ്ഞാറെ, ദാവീദ് രാജാവിന്റെ മരുമകൻ ആകുന്നത് അല്പ കാര്യമെന്ന് നിങ്ങൾക്ക് തോന്നുന്നുവോ, ഞാൻ ദരിദ്രനും എളിയവനുമാകുന്നുവല്ലോ എന്ന് പറഞ്ഞു. അതായത് ദാവീദിന് ദാവീദിന്റെ വിലയറിയില്ല. പിള്ളേർക്ക് അറിയില്ല, പിള്ളേർക്ക് ഒരു പെൺകുട്ടിയെ കാണുമ്പോളേക്കും അവർക്ക് ഒരു കഴിവില്ലെന്നും പെൺകുട്ടിയാണ് വിലയേറിയതെന്നും ഒക്കെ തോന്നിപോകുന്ന ദുർബല നിമിഷം. ദാവീദ് പറയുകയാണ് ഇതൊരു ലോട്ടറി അല്ലെ, ഞാൻ ഒരു പാവപ്പെട്ട വീട്ടിലെ അല്ലെ. എന്റെ പൊന്നു ദാവീദേ നീ പാവപ്പെട്ട വീട്ടിലെയാ ശരിയാണ് പക്ഷെ ഗോലിയാത്തിനെ വെല്ലുവിളിക്കാൻ ഈ രാജ്യത്ത് ആരുമില്ലാതിരുന്നു. നിനക്കത് സാധിച്ചത് ദൈവം നിന്റെ കൂടെ ഉള്ളതുകൊണ്ടാണ്. ദൈവം നിന്റെ കൂടെ ഉണ്ടെങ്കിൽ നീ ദരിദ്രനെന്ന് ആര് പറഞ്ഞു. ദൈവം നിന്റെ കൂടെ ഉള്ളത് കൊണ്ടല്ലേ നീ സിംഹത്തെ കീറിയത്. ദൈവം നിന്റെ കൂടെ ഉള്ളത് കൊണ്ടല്ലേ നീ കരടിയെ വലിച്ച് കീറിയത്. നിനക്ക് കഴിവില്ലെന്ന് ആരാണ് പറഞ്ഞത്. യിസ്രായേൽ മുഴുവനും ഗോലിയാത്തിന്റെ മുന്നിൽ മുട്ടിടിച്ചു വിറച്ചു നിൽക്കുമ്പോൾ തോറ്റ് തുന്നം പാടിയപ്പോൾ ഈ രാജ്യത്തെ രക്ഷിച്ചത് നീ അല്ലെ നീ എന്താ ഇപ്പോൾ ഇത്ര ദുർബലനായത്. നിന്നെ അവർ വിലക്ക് മേടിച്ചിരിക്കുന്നു. നിന്നെ അവർ മിസ്സ് യൂസ് ചെയ്തിരിക്കുന്നു. ഇത് വായിക്കുന്ന ആൺ കുട്ടികൾ അവരുടെ വ്യക്തിത്വം മനസ്സിലാക്കണം. അടിയറ വെക്കരുത് ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്നു. സ്ത്രീകളെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ അപമാനത്തിന്റെ വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യുന്നവരെ ഞാൻ അനുവദിക്കത്തില്ല. എന്റെ സഭയിലോ എന്റെ പരിചയത്തിലോ ഇങ്ങനെയുള്ളവരെ ഞാൻ അടുപ്പിക്കത്തില്ല. പക്ഷെ ഇത് ഞാൻ പറയാൻ ബാധ്യസ്ഥനാണ്. എന്തേ ആൺ കുട്ടികൾ അവരുടെ വ്യക്തിത്വം കളഞ്ഞ് കുളിക്കുന്നു. ഐക്യതയോടെ ഒരുമയോടെ നിൽക്കണം. ആരും ആരെയും അടിമപ്പെടുത്തണ്ട. ദാവീദ് അന്നേരം കോഴി കുഞ്ഞുപോലെ ആയി. അപ്പോൾ മീഖളിനെ കണ്ട വഴി നട്ടെല്ല് ഒടിഞ്ഞു. ഈ വിവാഹത്തിലൂടെ ശൗൽ ദാവീദിനെ കൊല്ലാനാണ് ഭാവം. ശ്രദ്ധിക്കുക സ്ത്രീ ധനം ഇങ്ങോട്ടല്ല അങ്ങോട്ടാണ് ആ കാലത്ത് പെണ്ണിന്റെ അപ്പന് സ്ത്രീധനം കൊടുക്കണം. ഇപ്പോളത്തെ ആൺ പിള്ളേർക്ക് സുഖം അല്ലെ ഇരുപത്തി അഞ്ച് വയസ്സുവരെ വളർത്തി എം ബി എ വരെ പഠിപ്പിച്ചിട്ട് ഒരു പത്ത് ലക്ഷം രൂപ കൂടെ ഇങ്ങോട്ട് തന്ന് കെട്ടിക്കുകയാണ്. അന്ന് ദാവീദിനോട് ശൗൽ പറയുകയാണ് സ്ത്രീ ധനം വേണം. ഫെലിസ്ത്യരുടെ നൂറ് ആഗ്രചർമ്മം അല്ലാതെ ഒരു സ്ത്രീ ധനവും ശൗൽ ചോദിക്കുന്നില്ല. ആ ഭാഷ ഞാൻ അങ്ങ് പറഞ്ഞേക്കാം. ചുരുക്കി അങ്ങ് പറയാം അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും. അവധി കഴിയുന്നതിന് മുൻപ് ദാവീദിന്റെ ആളുകൾ പുറപ്പെട്ട് ചെന്ന് ഫെലിസ്ത്യരിൽ ഇരുന്നൂറ് പേരെ കൊന്നു. നൂറ് ചോദിച്ചതിന് ഇരുന്നൂറ് പേരെ കൊന്നു. നൂറ് ഫെലിസ്ത്യരെ കൊന്നിട്ട് അവന്റെ കീഴ് ഭാഗം മുറിച്ചുകൊണ്ട് വന്ന് അമ്മായി അപ്പന് കൊടുക്കണം സ്ത്രീധനമായിട്ട്. ദാവീദ് ആരാ വില്ലൻ. പെൺ കൊച്ചിനോടുള്ള ഇഷ്ടം കൊണ്ടാണ്. നൂറിന് പകരം ഇരുന്നൂറ് പേരെ കുല ചെയ്തിട്ട് അവരുടെ ശരീര ഭാഗം മുറിച്ച് ദുഷ്ടനും ചതിയനുമായ ശൗലിന്റെ വീട്ടിൽ കൊണ്ട് കൊടുത്ത്. പറയാൻ തന്നെ മോശം കാര്യങ്ങളാണ്. ആ കാലം അല്ലെ. കൊല്ലും കുലയുമല്ലേ മുഴുവനും. ഇരുന്നൂറ് പേരെ ചെന്ന് കശാപ്പ് ചെയ്യുമ്പോൾ ആരെങ്കിലും ഒരാൾ കത്തി എടുത്ത് ഒരു കുത്ത് കൊടുത്താൽ ദാവീദിന്റെ കാര്യം തീരും. അപ്പോൾ മീഖളിന്റെ അവസ്ഥയോ? അതൊന്നും നമുക്ക് വിഷയം അല്ല. നമുക്ക് കാശ് ഉണ്ടാക്കണം. ഇങ്ങനെയുള്ള അപ്പന്മാരുണ്ട്. എത്ര കുഞ്ഞുങ്ങളാണ് കിടന്ന് കരയുന്നത്. ദാവീദിനെ ആർക്കും ഒന്നും ചെയ്യാൻ പറ്റിയില്ല. നൂറിന് പകരം ഇരുന്നൂറ് സ്ത്രീധനം കൊടുത്തു. യഹോവ ദാവീദിനോട് കൂടെ ഉണ്ടെന്നും തന്റെ മകളായ മീഖൾ അവനെ സ്നേഹിച്ചു എന്നും ശൗൽ കണ്ടറിഞ്ഞപ്പോൾ, ശൗൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗൽ ദാവീദിന്റെ മുഖ്യ ശത്രുവായിത്തീർന്നു. (1. ശമു. 18:28,29) വിവാഹത്തിലൂടെ ചതിക്കാൻ നോക്കിയിട്ട് പറ്റിയില്ല. ഒടുവിൽ നിത്യ ശത്രുവായി തീർന്നു. ഞാൻ വീണ്ടും പറയുന്നു. വിവാഹം ഒരു ബിസിനസ്സ് അല്ല. വിവാഹത്താൽ ചതിക്കപെടരുത്. ആൺ കുട്ടികൾ ശ്രദ്ധിക്കുക. പെൺ കുട്ടികൾ ശ്രദ്ധിക്കുക. ചതിക്കപെടരുത്, പ്രാർഥിച്ചു ദൈവത്തോട് അല്പം കൂടെ അടുത്ത് ഹൃദയബന്ധം സ്ഥാപിച്ച് ജീവിച്ചില്ലെങ്കിൽ ചതിക്കപ്പെടും ദൈവം നിങ്ങളെ സഹായിക്കട്ടെ..ഗോഡ് ബ്ലസ്സ് യൂ.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comentários