ഞാൻ പുറപ്പെട്ട് നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ച് എന്റെ അപ്പനോടു സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നത് നിന്നെ അറിയിക്കാം എന്നു പറഞ്ഞു. അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൗലിനോട് ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചു പറഞ്ഞത്: രാജാവ് തന്റെ ഭൃത്യനായ ദാവീദിനോട് ദോഷം ചെയ്യരുതേ; അവൻ നിന്നോട് ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്ക് ഏറ്റവും ഗുണകരമായിരുന്നതെയുള്ളൂ. അവൻ തന്റെ ജീവനെ ഉപേക്ഷിച്ചും കൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കുകയും അങ്ങനെ എല്ലാ യിസ്രായേലിനും വലിയൊരു രക്ഷ വരുത്തുകയും ചെയ്തത്; നീ അതു കണ്ട് സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്ന് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നത് എന്തിന്? യോനാഥന്റെ വാക്കു കേട്ട്: യഹോവയണ, അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു. പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൊണ്ടു വന്നു; അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽ നിൽക്കുകയും ചെയ്തു. (1. ശമു. 19:3-7)
സ്നേഹിതനെ കൊണ്ട് സാധിക്കുന്ന കാര്യം എത്ര വിലയേറിയതാണ്. അപ്പൻ ക്വട്ടേഷൻ കൊടുത്ത ആ കേസ് കോംപ്രമൈസിലാക്കി യോനാഥാൻ. നീ അവനെ കൊല്ലണം എന്നാണ് യോനാഥനോട് അപ്പൻ പറഞ്ഞത്. ആ സമയത്ത് തന്റെ ആത്മാർത്ഥ സ്നേഹിതനെ വയലിൽ ഒളിപ്പിച്ചിരുന്നു. നീ വയലിൽ ഒളിച്ചിരുന്നുകൊള്ളേണം എങ്ങോട്ടും പോകരുത്. ഞാൻ അപ്പനോട് സംസാരിച്ചു വരാം എന്ന് പറഞ്ഞു. നിനക്ക് എന്നെ വിശ്വസിക്കാം. അതാണ് സ്നേഹം. ആദ്യ ദിവസങ്ങളിൽ അതിനെക്കുറിച്ചു പറഞ്ഞു. ദാവീദ് ഒറ്റയ്ക്ക് വയലിൽ ഒളിച്ചിരുന്നു. മീഖളിനെ കാര്യം എനിക്ക് അറിഞ്ഞുകൂടാ. എന്നിട്ട് അപ്പന്റെ അടുക്കൽ ചെന്നു വളരെ സൗമ്യമായി വളരെ സ്നേഹമായി വളരെ ശാന്തമായി സംസാരിച്ചു. പപ്പാ അളിയൻ എന്ത് ദോഷമാണ് ചെയ്തത്. അളിയൻ നമ്മുടെ കുടുംബത്തിന് ഗുണം അല്ലെ ചെയ്തിട്ടുള്ളൂ. അളിയൻ എന്താണ് ചെയ്തത്. അന്ന് ഗോലിയാത്ത് നമ്മളെ കൊന്ന് കൊലവിളി നടത്തിയ സമയത്ത് സ്വന്തം ജീവൻ പണയം വെച്ചിട്ടല്ലേ അളിയൻ പോയി അവനെ കൊന്നതും വാസ്തവത്തിൽ പപ്പായുടെ അഭിമാനം ഉയർത്തുകയല്ലേ അളിയൻ ചെയ്തത്. നമ്മുടെ കുടുംബത്തിന് അവൻ ഒരു മുത്തല്ലേ എന്റെ പെങ്ങളെ അല്ലെ അവൻ കല്യാണം കഴിച്ചിരുന്നത്. ആദ്യം അപ്പൻ അവനെ ചതച്ചിട്ട് പിന്നെയും അവൻ നമ്മുടെ മകൻ ആയില്ലേ. ഒരിക്കലും അവനെ ഉപദ്രവിക്കരുത്. അവനെ വെറുതെ വിട്ടേക്ക്. അവൻ നമ്മുടെ ശത്രു അല്ല. അവൻ നമ്മുടെ മിത്രം ആണ്. അവൻ നമുക്ക് അപമാനം അല്ല. അവൻ നമുക്ക് അഭിമാനം ആണ്. എന്തൊരു സമയം എടുത്ത് കാണും. ഈ പിശാചിന് എന്ന് ഞാൻ പറയുകയാണ്. ഈ ദുഷ്ടനെ പറഞ്ഞൊന്ന് സമ്മതിപ്പിക്കാൻ എന്ത് മാത്രം കഷ്ടപ്പെട്ടു. യോനാഥാനെ നീ എന്തിന് ഇങ്ങനെ കഷ്ടപ്പെട്ടു. ഒറ്റ ഉത്തരമേയുള്ളൂ. ഞാൻ ദാവീദിനെ സ്നേഹിക്കുന്നു. ഇത് ബ്ലഡ് റിലേഷൻ അല്ല. നമ്മുടെ വിഷയം അതാണ്. സ്നേഹിതൻ. സ്നേഹിതന്റെ ആലോചന പെർഫ്യൂമിനേക്കാളും വിലയേറിയതാണ്. വിശദീകരിക്കാം. ഇങ്ങനെ ഇരുന്ന് കൗൺസിൽ ചെയ്ത് കൗൺസിൽ ചെയ്‌ത് ദുഷ്ടനായ ശൗലിന്റെ മനസ്സ് മയപ്പെടുത്തി എന്നിട്ട് അപ്പന്റെ കയ്യെ പിടിച്ചിട്ട് അവനെ കൊല്ലുകയില്ല എന്ന് പറയുവാൻ പറഞ്ഞു. ആ ശെരിയെടാ മോനെ എനിക്ക് തെറ്റ് പറ്റി. അപ്പാ ഞാൻ അവനെ വിളിച്ചുകൊണ്ട് വന്നോട്ടെ, വന്നോളൂ. അങ്ങനെ ഒത്തുതീർപ്പ് ചെയ്തു. പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൊണ്ടു വന്നു; അവൻ മുമ്പിലത്തെ പോലെ അവന്റെ സന്നിധിയിൽ നിൽക്കുകയും ചെയ്തു. (1. ശമു. 19:7) മൊബൈൽ ഫോൺ ഉള്ള കാലം അല്ല. അവൻ മുമ്പിലത്തെ പോലെ അവന്റെ സന്നിധിയിൽ നിൽക്കുകയും ചെയ്തു. സ്നേഹത്തിന്റെ പ്രവൃത്തികൾ. നല്ല സ്നേഹിതരെ കിട്ടുവാൻ ബുദ്ധിമുട്ട് ആണ്. നല്ല സ്നേഹിതരെ കിട്ടിയാൽ കളയരുത്. എന്ത് വില കൊടുത്തും സ്നേഹിതരെ നില നിർത്തണം. സ്വാർത്ഥത അകത്ത് കയറരുത്. സ്വന്തം സഹോദരങ്ങളെ പോലും വിട്ട് കളയുന്ന മറന്നു കളയുന്ന ആളുകളെ എനിക്കറിയാം. അങ്ങനെയാകരുത്. നില നിറുത്തണം. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments