top of page
  • Writer's picturePOWERVISION TV

നല്ല സ്നേഹിതരെ സമ്പാദിക്കണം......30.10.2023 വചനപ്രഭാതം 1510


തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നെ. (സദൃ. 27:9)


പെർഫ്യൂം നമ്മുടെ നാട്ടിൽ മുമ്പ് സുലഭമല്ല. എന്നാൽ ഇപ്പോൾ ഒരു വിധം സുലഭമായി വരുന്നു. എന്നാലും ചില വില കൂടിയ സാധനങ്ങൾ വിൽക്കുന്ന കടകളിലെ കിട്ടുകയുള്ളൂ. ലുലു പോലുള്ള മാർക്കറ്റുകൾ വന്നപ്പോൾ കുറച്ചുകൂടെ കാര്യങ്ങൾ ലഭ്യത വർദ്ധിച്ചു. എന്നാൽ പണ്ട് കാലത്ത് 20 കൊല്ലം മുമ്പ് ഗൾഫ് രാജ്യങ്ങളിൽ പോയി വരുന്നവരിൽ നിന്നാണ് നമ്മൾ ഈ മണം ഉള്ള സൂത്രം കാണുന്നത്, കേൾക്കുന്നത്. നമുക്ക് ഒന്നും കാണുവാൻ ഒന്നും പറ്റില്ല. എന്റെ വീട്ടിൽ എങ്ങും ആരും ഗൾഫിൽ ഇല്ല. ഞാൻ ഇപ്പോൾ പലയിടത്തും പോകുന്നുണ്ടെങ്കിലും ഞങ്ങളുടെ വീട്ടിലേക്ക് ഒരു ഫോറിൻ സാധനം ആരും കൊണ്ട് താരാൻ ഇല്ലായിരുന്നു. തന്നിട്ടുമില്ല. ഞാൻ ദൈവത്തിന്റെ കൃപയാൽ ശുശ്രൂഷക്ക് പോകുന്നത്കൊണ്ട് ഈ നാടൊക്കെ കാണുവാൻ ഒരു ഭാഗ്യം കിട്ടി. ഇപ്പോൾ കാലം മാറി. എന്റെ മക്കളും വിദേശ രാജ്യങ്ങളിൽ ഒക്കെയാണ്. അപ്പോൾ ഈ പെർഫ്യൂമിന്റെ ഉപയോഗം വളരെ കൂടുതൽ ഗൾഫ് നാടുകളിൽ ആണെന്ന് എനിക്ക് തോന്നുന്നു. അവിടെ ഇതിന് വേണ്ടി മാത്രം ഉള്ള കടകൾ ഉണ്ട്. ലക്ഷകണക്കിന് വിലയുള്ള ചെറിയ കുപ്പികളുണ്ട്. ആയിരം രൂപക്കും അഞ്ഞൂറ് രൂപയ്ക്കും രണ്ടായിരം രൂപയ്ക്കും ഒക്കെ കിട്ടുന്നതുമുണ്ട്. വളരെ കോസ്റ്റിലി ആയിട്ടുള്ള സാധനം ഉണ്ട്. ഇത് പോലെയുള്ള സാധനമാണ് ഒരു സ്ത്രീ കൊണ്ട് വന്ന് യേശുവിന്റെ കാലിൽ ഒഴിച്ചപ്പോൾ യൂദാ പറഞ്ഞില്ലേ മുന്നൂറ് രൂപയ്ക്ക് ഉണ്ട് ഇതെന്ന്. ആ മുന്നൂറ് എന്ന് പറയുന്നത് എത്ര എന്നറിയാമോ? കണക്ക് പ്രകാരം ഒരു മനുഷ്യന്റെ ഒരു വർഷത്തെ ശമ്പളം, ഒരു വെള്ളിക്കാശ് ഒരു ദിവസത്തെ കൂലിയാണ്. അപ്പോൾ മുന്നൂറ് വെള്ളിക്കാശ് വരണമെങ്കിൽ ഒരു വർഷം പണിയെടുക്കണം. അപ്പോൾ ആ പെർഫ്യൂമിന്റെ വിലയെത്ര. ഇന്നത്തെ കണക്കാണെങ്കിൽ ആയിരം ഗുണം മുന്നൂറെ എന്ന് ഗുണിക്കുക. അത് എന്താ അങ്ങനെ ഗുണിക്കുന്നത്. ഇന്ന് ഒരു പണിക്കാരന് ആയിരം രൂപയാണ് ശമ്പളം അല്ലെ. അങ്ങനെ മുന്നൂറ് കൊണ്ട് ഗുണിച്ചേ. അത്രയും രൂപയുള്ള പെർഫ്യൂം ഉണ്ടോ? ഉണ്ട് സാറെ, ഇനി നമ്മുടെ വിഷയം തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. നല്ല പെർഫ്യൂം ഉപയോഗിക്കുന്നതിന് തെറ്റ് ഒന്നും ഇല്ല. വലിയ ആർഭാടത്തിന് പോകണ്ട. ഒത്തിരി അങ്ങ് കോരി ഒഴിച്ച് വൃത്തികേട് ആക്കണ്ട. അല്പം സ്മെൽ ഉള്ളത് നമുക്കും നല്ലതാണ് മറ്റുള്ളവർക്കും നല്ലതാണ്. എന്നാ എന്ന് അറിയാമോ? നമ്മുടെയൊക്കെ ശരീരത്തിന് ഒരു ദുർഗന്ധം ഉണ്ട്. അത് നമുക്ക് അറിയില്ല. പ്രത്യേകിച്ച്‌ വിയർത്ത് വന്ന് കഴിയുമ്പോൾ നമ്മൾ അത്ര കേമം ഒന്നും അല്ല ഒരു സ്മെൽ ഒക്കെ ഉണ്ടാകും. അപ്പോൾ വായിലെ സ്മെലൊക്കെ മാറ്റാൻ ആയിട്ടുള്ള സാധനങ്ങൾ കിട്ടും. വിയർപ്പ് നാറ്റം വരാതിരിക്കാൻ ഉള്ള തൈലം പൂശുക ഒക്കെ ചെയ്യുന്നത് നല്ലതാണ്. നമ്മുടെ വിഷയം ഇതൊന്നും അല്ല. അതിനേക്കാൾ ഹൃദ്യമാണ്. അതിനേക്കാൾ നല്ലതാണ് സ്നേഹിതന്മാരുടെ ഹൃദ്യമായ ആലോചന എന്ന് പറഞ്ഞാൽ സ്നേഹിതർ വളരെ ഹൃദയങ്ങമായി നമ്മളോട് സംസാരിക്കാനുണ്ടെങ്കിൽ പെർഫ്യൂമിനേക്കാൾ സുഖവും സന്തോഷവും ആനന്ദവും നമുക്ക് ഉണ്ടാകണം. നമ്മൾ ഒരു നല്ല സുഗന്ധമുള്ള ഒരു മുറിയിലോട്ട് നല്ല മുല്ല പൂവ് വിരിഞ്ഞ് നിൽക്കുന്ന ഒരു ഗാർഡനിലോട്ട് കയറി ചെല്ലുമ്പോൾ മനസിന് ഒരു സുഖം ഉണ്ടല്ലേ. ഇത് പോലെയാണ് നല്ല സ്നേഹിതരുടെ ആലോചന. നിങ്ങൾക്ക് ഒക്കെയും നല്ല സ്നേഹിതർ ഉണ്ട് എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ നമുക്ക് നല്ല സ്നേഹിതരെ ഒന്ന് സമ്പാദിക്കണം. ചില വീട്ടിൽ ചേട്ടനും അനുജനും വളരെ സ്നേഹിതരാണ്. ആങ്ങളും പെങ്ങളും വളരെ സ്നേഹിതരാണ്. ഭാര്യയും ഭർത്താവും സ്നേഹിതരാണോ? എന്നാൽ അത് മാത്രം പോരാ ആത്മാർത്ഥതയുള്ള സ്നേഹിതരെ സമ്പാദിക്കണം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........


Kommentare


bottom of page