അപ്പോൾ യഹോവ അരുളിചെയ്തത്: ഞാൻ ചെയ്‌വാനിരിക്കുന്നത് അബ്രഹാമിനോടു മറച്ചു വയ്ക്കുമോ? അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ. (ഉല്പത്തി 18:17,18)
സംഭവം അല്പം വിവരിച്ചാൽ മാത്രമേ വ്യക്തമായി മനസിലാകുകയുള്ളൂ. സോദോം, ഗൊമോറ തുടങ്ങിയ ദേശങ്ങൾ പാപത്താൽ കഠിനപെട്ട് മ്ലേശ്ചതയിൽ രസിക്കുന്ന ഒരു കാലം സ്വർഗത്തിലെ ദൈവത്തിന്റെ അടുക്കൽ പരാതി എത്തി. ദൈവം ഉണ്ട്. എല്ലാം കാണുന്നുണ്ട്. എല്ലാം കേൾക്കുന്നു. ദൈവം നീതിയുള്ള ന്യായധിപതിയാണ്. അവൻ ചിലപ്പോൾ വേഗത്തിൽ ഇടപെടും ചിലപ്പോൾ സാവധാനത്തിൽ ഇടപെടും. ഇന്ന് ഭൂമിയിൽ നടക്കുന്ന പലതും നമുക്ക് സഹിക്കാൻ ബുദ്ധിമുട്ടുണ്ട്. അനീതിയും, അഴിമതിയും, അക്രമവും, പീഡനവും, പിടിച്ചുപറിയും, പരദൂഷണവും സഹിക്കാവുന്നതിലും അപ്പുറം വ്യാപിച്ചുകൊണ്ടിരിക്കുന്നു നമ്മുടെ സമൂഹത്തിൽ. ദൈവമേ നീ എന്തേ ഇടപെടാത്തത് എന്ന ചോദ്യം പലരുടെയും മനസ്സിൽ നിന്ന് ഉയരുന്നു. നീതിയിലൂടെ ജീവിക്കുന്നവർ അപമാനിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യപെട്ടിട്ട് ദൈവം എന്തേ മിണ്ടാത്തത്. അപരാധങ്ങൾ അവർത്തിച്ചു ചെയ്യുന്നവർ ഒരു കുഴപ്പവും ഇല്ലാതെ വിലസുകയാണിന്ന്. എന്നിങ്ങനെയുള്ള ഞരക്കങ്ങൾ തേങ്ങലുകൾ മനുഷ്യ ഹൃദയങ്ങളിൽ നിന്ന് ഉയരുന്നു. ഞങ്ങൾ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ഞങ്ങളുടെ ഏറ്റവും പ്രീയപ്പെട്ടവരോട് പറയുകയാണ് ദൈവം എല്ലാം കാണുന്നുണ്ട്. ദൈവം എല്ലാം കേൾക്കുന്നുണ്ട്. അവൻ നീതിയുള്ള ന്യായധിപതിയാണ്. അവൻ അവന്റെ സമയത്ത് ഇടപെടും. ഇവിടെ ഇതാ സോദോമിന്റെ വിഷയത്തിൽ ഇടപെടാൻ ദൈവം തീരുമാനിച്ചു. ദൈവം തീരുമാനിച്ചു ഇറങ്ങി വന്നപ്പോൾ ആദ്യം തന്നെ അബ്രഹാമിന്റെ വീട്ടിൽകയറി. അബ്രഹാമിന്റെ വീട്ടിൽ കയറാൻ കാരണമെന്താണ്? നിസ്സാരമാണ്. ഇപ്പോൾ ഈ പവർവിഷന്റെ പ്രവർത്തകരിൽ ചിലർ എന്റെ അടുത്ത സ്നേഹിതരാണ്. ഇതിന്റെ ക്യാമറയുടെ പുറകിൽ പ്രവർത്തിക്കുന്ന കിരൺ നാളെ പിറവത്ത് വന്നാൽ എന്നോട് മിണ്ടാതെ പോകാത്തില്ല. മറ്റൊരാവശ്യത്തിന് വന്നാലും എന്നെ വിളിക്കുകയും എന്റെ അടുക്കൽ വരികയും ചെയ്യും. ഈ സ്ഥാപനത്തിന്റെ സി ഒ ഒ ആയിരിക്കുന്ന ടോണി സാറ് എറണാകുളം ജില്ലയിലൂടെ പോയാൽ എന്നെ വിളിക്കും. എന്റെ വീട്ടിൽ വരും. എന്താ കാര്യം ഞങ്ങൾ അടുത്ത സ്നേഹിതരാണ്. ഇതാണ് കാര്യം. അപ്പോൾ സോദോമിന്റെ സമീപ ദേശമാണ് അബ്രഹാം താമസിക്കുന്ന കനാൻ നാട്. അബ്രഹാം താമസിക്കുന്ന വീട്ടിൽ ഒന്ന് കേറാതെ സോദോമിൽ വന്നിട്ട് പോകാൻ ദൈവത്തിന് പറ്റത്തില്ല. അതുകൊണ്ട് മാത്രം ആദ്യം അബ്രഹാമിന്റെ വീട്ടിൽ കയറി. കയറിയിട്ട് കുശല പ്രശ്നങ്ങൾ നടന്നു. എന്നിട്ട് അവിടന്ന് പ്രാർത്ഥിച്ചു അല്ലെങ്കിൽ അനുഗ്രഹിച്ചു. അബ്രഹാമിന്റെ ഇരുപത്തി അഞ്ചുകൊല്ലം പഴക്കമുള്ള ഒരു പ്രാർത്ഥനക്ക് മറുപടി കൊടുത്തു. അത്ഭുതമാണ്. അബ്രഹാം ദൈവത്തിന്റെ സ്നേഹിതനായത്കൊണ്ടാണ് ദൈവം അവിടെ കയറിയത്. അതുകൊണ്ടുതന്നെ അബ്രഹാമിന്റെ പഴക്കം ചെന്നൊരു വിഷയത്തിന് അതായത് അവന് ഒരു കുഞ്ഞിനെ ലഭിക്കുമെന്ന് ഉറപ്പുകൊടുത്ത് അനുഗ്രഹിച്ചു. എന്റെ പ്രീയരെ ഈ ഭൂമിയിൽ നിങ്ങൾ ജീവിക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ സ്നേഹിതൻ എന്ന് പറയാൻ ഇടവരട്ടെ. ഗോഡ് ബ്ലസ്സ് യു.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments