top of page

ഏഷണിയുടെ സ്വാദ് .......29.09.2023 വചന പ്രഭാതം

  • Writer: POWERVISION TV
    POWERVISION TV
  • Sep 28, 2023
  • 1 min read

ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനം പോലെ; അത് വയറ്റിന്റെ അറകളിലേക്ക് ചെല്ലുന്നു.

(സദൃ. 26:22)


ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള അപ്പകക്ഷണം പോലെയാണ്. ഇത് മറ്റൊരു തർജിമ ആണ്. എല്ലാ അപ്പകക്ഷണവും അപ്പം ആണെങ്കിലും സ്വാദിന് വ്യതാസമുണ്ട്. ഈ വാക്യം ശ്രദ്ധിച്ചാൽ ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള അപ്പകക്ഷണം പോലെയാണ്. അതായത് ഭയങ്കര രുചിയുള്ള വർത്തമാനമുണ്ട്. കമ്മ്യൂണിക്കേഷൻ എങ്ങനെ രുചിയുള്ളതാക്കാം. അതിന് അതിശയോക്തി കയറ്റുക, നുണ കയറ്റുക ഇതേ വഴിയുള്ളൂ. ഞങ്ങൾ ഇങ്ങനെ എല്ലാ ദിവസവും വചന ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. ഇതിനകത്ത് അതിശയോക്തി ഇല്ല, നുണയും ഇല്ല. അതുകൊണ്ട് ഇതിന് രുചി ഇല്ല. പത്ത് ലക്ഷം കാഴ്ചക്കാർ ഒന്നും ഒറ്റ ദിവസം കൊണ്ട് ഉണ്ടാകാറുമില്ല. എന്നാൽ ചില സാധനങ്ങൾ യൂറ്റ്യുബിൽ വന്നാൽ ഉടൻ തന്നെ പത്ത് ലക്ഷം വ്യൂവേഴ്സ് ഉണ്ടാകും. അല്ലെങ്കിൽ മില്യൻ. അതിനെ അസൂയകൊണ്ട് പറയുന്നത് അല്ല, അതുപോലെ തോന്നും. അതിന് എന്തോ രുചിയുണ്ട്. രുചി എന്ന് പറയുന്നത് കണ്ടന്റ് ഉള്ളതിനാലാണോ. രുചി ഉള്ള ഫുഡിനാണോ ഡിമാന്റ് അതോ ഹെൽത്തി ഫുഡിനാണോ ഡിമാന്റ്. ഹെൽത്തി ആണോ ടേയ്സ്റ്റി ആണോ മനുഷ്യർക്കിഷ്ടം അത്രമാത്രം നോക്കിയാൽ മതി. ഹോട്ടൽ വിജയിക്കണം എങ്കിൽ ഹെൽത്തി ആയാൽ പോരാ ടേയ്സ്റ്റി ആകണം. ഫുഡിനെ രണ്ടായി തിരിക്കാം. ഹെൽത്തി & ടേയ്സ്റ്റി, ടേയ്സ്റ്റി & ഹെൽത്തി. ആരോഗ്യപരമായ ഭക്ഷണം, രുചികരമായ ഭക്ഷണം. അറിവുള്ളവർ പറയും ആരോഗ്യകരമായ ഭക്ഷണം. എന്നാൽ രുചിയും വേണം. നമുക്ക് ആരോഗ്യകരവും രുചിയുമുള്ള ഭക്ഷണം എടുക്കാം. ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള ഭക്ഷണം പോലെയാണ്. അത് ഉള്ളിലേക്ക് ഇറങ്ങി ചെല്ലും. ലോകത്തിൽ ഇന്ന് മനുഷ്യർ ജീവിക്കുന്നത് സോഷ്യൽ മീഡിയയിൽ ആണ്. അതിൽ നിന്നും വീണ്ടും പുതിയതിലേക്ക് മാറാൻ പോകുകയാണ്. ഇപ്പോൾ മനുഷ്യർ തമ്മിൽ തമ്മിൽ മുഖത്ത് നോക്കി സംസാരിക്കുന്നില്ലല്ലോ? എല്ലാം സോഷ്യൽ മീഡിയ വഴിയാണല്ലോ? അപ്പോൾ ഇതിനകത്ത് ഏഷണി സാധാനങ്ങൾക്കാണ് മാർക്കറ്റ്. ആരുടെയെങ്കിലും കുറ്റം പറയുന്ന ദൂഷണം പറയുന്ന പ്രത്യേകിച്ച് മാന്യന്മാരെ അപമാനിക്കുന്ന വീഡിയോകൾക്ക് വളരെ ഡിമാന്റ് ആണ്. എല്ലാത്തിനും രണ്ട് വശങ്ങൾ ഉണ്ട്. ഏഷണി നിങ്ങൾക്ക് രുചികരം ആണോ? ആണെങ്കിൾ നിങ്ങൾക്ക് അത് ദോഷം ചെയ്യും. ഇത് ആരോഗ്യപരം അല്ല. ജംഗ് ഫുഡുകൾ ഒഴിവാക്കുക, ഫാസ്റ്റ് ഫുഡുകൾ ഒഴിവാക്കുക, പരമാവധി ഹോട്ടൽ ഫുഡുകൾ ഒഴിവാക്കുക, ബേക്കറി ഫുഡുകൾ ഒഴിവാക്കുക. ഡോക്റ്റർമാർ നൽകുന്ന നിർദ്ദേശം ഇങ്ങനെ  ആണല്ലോ. അങ്ങനെയെങ്കിൽ ഒരു സുവിശേഷകൻ എന്ന നിലയിൽ പറയുന്നു ഏഷണി, മറ്റൊരാളെ പറ്റിയുള്ള ദോഷങ്ങൾ കേൾക്കുമ്പോൾ രുചികരമായി നിങ്ങൾക്ക്   തോന്നുന്നു എങ്കിൽ താങ്കൾ രോഗിയാണ്. ആത്മീയമായും മാനസികമായും നിങ്ങൾക്ക് രോഗമുണ്ട്. അതുകൊണ്ട് എത്രയും വേഗം അത് കുറയ്ക്കുക. ദൈവ വചനങ്ങൾ കേൾക്കുക…പങ്കുവെക്കുക….ഗോഡ് ബ്ലസ്സ് യൂ.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page