top of page

നിങ്ങളുടെ സമയം വിലയേറിയത്..... 26.09.2023 ചൊവ്വാഴ്ച



തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവർ വഴിയേ പോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെ പോലെ. (സദൃ. 26:17)


നമ്മുടെയൊക്കെ വീടിനടുത്തുകൂടെ പലപ്പോഴും നാഥനില്ലാത്ത നായ്ക്കൾ നടക്കാറുണ്ടല്ലോ? കേരളത്തിൽ മിക്കയിടങ്ങളിലും പൊതുവെ കാണുവാൻ കഴിയും. വിദേശ രാജ്യങ്ങളിൽ ലൈസൻസ് ഉള്ളവർക്ക് മാത്രമേ നായെ വളർത്തുവാൻ അനുവാദമുള്ളൂ. വഴിയേ പോകുന്ന നായുടെ ചെവിയിൽ പിടിച്ചാൽ അത് കടിക്കും ഉറപ്പാണ്. കടി കിട്ടിയാൽ ഉറപ്പായും കുത്തിവെയ്പ്പ് എടുക്കേണ്ടി വരും. ഇങ്ങനെയുള്ളവരെ പറ്റി പറയുന്നത് തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവർ എന്നാണ്. ഒന്ന് ഓർത്ത് നോക്കിയെ നമ്മളെ ബാധിക്കാത്ത വിഷയങ്ങളിൽ നാം ഇടപെട്ടിട്ടില്ലേ? അത് പിന്നത്തേത്തിൽ ദോഷം സംഭവിച്ചിട്ടില്ലേ? നീതിക്ക് വേണ്ടി സംസാരിക്കണം. അനീതി കണ്ടാൽ അതിനെതിരെ കഴിയുമെങ്കിൽ ഇടപെടണം. നാം ആവശ്യമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുകയും, ഒരു പ്രയോജനവും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നത് പട്ടിയുടെ ചെവിക്ക് പിടിക്കും പോലെയാണ്. അത് കടിച്ചു പറിച്ച് ഇഞ്ചക്ഷൻ ഒക്കെയെടുത്ത് ചിലപ്പോൾ ജീവിക്കും. അതുകൊണ്ട് നാം എന്തുചെയ്യണം? നമ്മുടെ സമയം വിലയേറിയതാണ്. നമ്മിൽ ഒത്തിരി സാധ്യതകൾ ഉണ്ട്. നമ്മൾ അനേകർക്ക് പ്രയോജനം ആകേണ്ടവർ ആണ്. നാം വെളിച്ചം പരത്തേണ്ടവർ ആണ്. നമ്മുടെ സമയമോ, നമ്മുടെ ആരോഗ്യമോ, നമ്മുടെ പണമോ ഒരു കാരണവശാലും മിസ്സ് യൂസ് ചെയ്യരുത്. നമ്മുടെ നാട്ടിൽ ചെറിയ കവലകളിലും വലിയ കവലകളിലും പട്ടണങ്ങളിലും ചെറിയ വഴിയിലും പെരിയ വഴിയിലും പത്തിലധികം ആൾക്കാർ എപ്പോഴും കാണാം. എന്നാൽ വിദേശ രാജ്യങ്ങളിൽ ഇങ്ങനെ കാണാറില്ല. ഇവരുടെ സമയവും ആരോഗ്യവും കഴിവുകളും വേസ്റ്റാക്കി കളയുകയാണ്. ഇവയിൽ നിന്നും നാം രക്ഷപെടുക. നിങ്ങളുടെ സമയം വിലയേറിയതാണ്. ഗോഡ് ബ്ലെസ്സ്‌ യു.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

Commentaires


bottom of page