top of page

ഏഷണിയുടെ രക്തസാക്ഷികൾ ........30.09.2023 വചന പ്രഭാതം

  • Writer: POWERVISION TV
    POWERVISION TV
  • Sep 30, 2023
  • 1 min read

ദുർ വർത്തമാനം നിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും. (സങ്കീ. 112:7)


ദുർവർത്തമാനം അത് ഏഷണിയുടെ മറ്റൊരു പര്യായ പദമാണ്. നല്ലതല്ലാത്ത വർത്തമാനം പോസിറ്റിവ് അല്ലാത്ത വാക്ക് ഒരാളെ ഉണർത്താനും തളർത്താനും കഴിയും. ഒരാളെ ജീവിപ്പിക്കുവാനും കൊല്ലുവാനും വാക്കുകൾക്ക് കഴിയും. ഒരാളെ ഉന്മേഷവാനാക്കുവാനും നിരാശനാക്കുവാനും വാക്കുകൾക്ക് കഴിയും. പേടിപ്പിച്ചാൽ ഒരുവിധപെട്ടവർ പേടിച്ചുപോകും. ധൈര്യപ്പെടുത്തിയാൽ ഏതു ബലഹീനനും ധൈര്യപ്പെടും. ഞാനീ പറയുന്നത് സാധാരണക്കാരുടെ കാര്യമാണ്. എന്നാൽ അസാധാരണ ധൈര്യമുള്ള പാറപോലെ ഉറച്ച ഹൃദയമുള്ള ആളുകൾ ഭൂമിയിൽ ഉണ്ട്. അവരെ എന്തു പറഞ്ഞാലും അവർ അനങ്ങത്തില്ല. പക്ഷെ അങ്ങനെയുള്ളവർ പിന്നത്തെത്തിൽ ഹിറ്റ്ലർ ആയി മാറുവാൻ സാധ്യതയുണ്ട്. എന്നെ പറ്റി ദോഷം പറഞ്ഞാൽ ഞാൻ തളർന്ന് പോകരുത്. പക്ഷെ ഞാൻ ഉണരണം. എന്നെ കുറിച്ച് പറയുന്ന വസ്തുതകൾക്ക് അകത്ത് സത്യമുണ്ടോ എന്ന് ചിന്തിക്കുവാനും കൂടെ ഇത് നല്ലതല്ലേ. ഞാൻ  ഒരാളെക്കുറിച്ച് പറയുമ്പോൾ രാഷ്ട്രീയ ചായ് വായി തോന്നരുത്. മഹാനായ ഉമ്മൻ ചാണ്ടി ഒരു പത്ര പ്രവർത്തകനോട് പറയുന്ന വാക്ക് ഞാൻ കേട്ടു. അത് ഇങ്ങനെയാണ് വിമർശനം ഇല്ലെങ്കിൽ നേതാക്കൾ തെറ്റിപോകും. കോടതി അദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയപ്പോൾ വിമർശനം കൂടിപോയതിന് ക്ഷമ പറയുവാൻ പോയതാണ് ഈ ജേർണലിസ്റ്റ്. അപ്പോൾ ആ വലിയ മനുഷ്യൻ പറയുന്നു വിമർശനം വേണം. വിമർശനം ഇല്ലെങ്കിൽ ഞങ്ങൾ തെറ്റി പോകും. അപ്പോൾ വിമർശിക്കുന്നവരെ വെടി വച്ച് കൊല്ലുന്ന ഒരു രീതി വന്നാലോ? അങ്ങനെ വന്നിട്ടില്ല, അങ്ങനെ വന്നാലോ? ചില രാജ്യങ്ങളിലൊക്കെയുണ്ടല്ലോ. അല്ലെ.. എന്ന് പറഞ്ഞാൽ രാഷ്‌ട്രിയമായി എടുക്കരുത്. മാധ്യമ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ ഭയങ്കര ചർച്ചകളും ബഹളവുമൊക്കെ നമ്മുടെ നാട്ടിൽ നടക്കും. അതിന് രണ്ട് വശം ഉണ്ട്. അപ്പോൾ നമ്മളെ പറ്റി ദോഷം പറയുമ്പോൾ നമ്മൾ ചെവിക്കകത്ത് പഞ്ഞി വെക്കണമെന്നല്ല ഞാൻ പറയുന്നത്. അതിൽ സത്യമുണ്ടെങ്കിൽ തിരുത്തണം. വാക്യം ഇങ്ങനെ ദുർ വർത്തമാനം നിമിത്തം അവൻ ഭയപ്പെടുകയില്ല, അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചുറച്ചിരിക്കും. ദൈവവുമായി ഒരു ബന്ധമുള്ള മനുഷ്യൻ ഏഷണിയുടെ മുമ്പിൽ പതറി പോകുകയില്ല. ദൈവവുമായി ബന്ധമുള്ള ഒരുവൻ ഒരിയ്ക്കലും പാറ പോലെയും ആകത്തില്ല. അവൻ ധൈര്യത്തോടെ നില്ക്കും. പക്ഷെ അവൻ ഒരിക്കലും ഹിറ്റ്ലർ ആകുകയില്ല. അവൻ ഒരിക്കലും ഫറവോൻ ആകുകയില്ല. അപ്പോൾ ഏഷണി വാക്കുകൾ ചക്കര പുരട്ടിയ പോലെ തോന്നും എങ്കിലും കേൾക്കാതെയും പറയാതെയും ഇരിക്കുക. അപ്പോൾ പറയുന്നവർ, കേൾക്കുന്നവർ, അനുഭവിക്കുന്നവരോ വാക്യം 112:7 ദുർ വർത്തമാനം നിമിത്തം അതായത് എന്നെപറ്റി മോശമായി പറഞ്ഞാൽ വേറൊരാൾ പറഞ്ഞാൽ ഞാൻ എന്തുചെയ്യും. ദൈവവുമായി എനിക്ക് ബന്ധമുണ്ടെങ്കിൽ ഉണരുവാൻ കഴിയും. ദൈവത്തിൽ ആശ്രയിച്ചാൽ ഭയപ്പെടാതിരിക്കാം. ഗോഡ് ബ്ലസ്സ്‌ യു.


പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page