top of page
Writer's picturePOWERVISION TV

വഴക്ക് എങ്ങനെ ഇല്ലാതാക്കാം.....28.09.2023 വ്യാഴാഴ്ച



വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും. കരി കനലിനും വിറക് തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിന് കാരണം. (സദൃ. 26:20,21)


നുണയനും കൂട്ടിപിടിപ്പുകാരനും ഇല്ലെങ്കിൽ വഴക്കുകൾ ഉണ്ടാകുകയില്ല. വീടിനകത്ത് വഴക്ക് ഉണ്ടാക്കുന്നവർ, ക്രിസ്തീയ സഭക്കകത്ത് വഴക്ക് ഉണ്ടാക്കുന്നവർ, ബസിൽ കയറിയാൽ വഴക്ക് ഉണ്ടാക്കുന്നവർ, ട്രെയിനിൽ കയറിയാൽ വഴക്ക് ഉണ്ടാക്കുന്നവർ, ആശുപത്രിയിൽ ഒ പി ടിക്കെറ്റ് എടുക്കുവാൻ നിൽക്കുമ്പോൾ വഴക്കുണ്ടാക്കുന്നവർ, റെയിൽവേ ടിക്കറ്റിന് ക്യൂ നിൽക്കുമ്പോൾ വഴക്കുണ്ടാക്കുന്നവർ, ഭക്ഷണം കഴിക്കുവാൻ ഹോട്ടലിൽ കയറിയാൽ അവിടെ ഉള്ളവരുമായി വഴക്കുണ്ടാക്കുന്നവർ ഇങ്ങനെ എൽ കെ ജി, യു കെ ജി ക്ലാസിൽ നിന്നും തുടങ്ങിയ ഈ വഴക്ക് മരണം വരെയും തുടരുന്നവരുണ്ട്. വഴക്കില്ലാതെയാക്കാൻ നമുക്ക് ശ്രമിക്കാം. ഞാൻ ഒരു കഥ പറയാം. പലപ്പോഴും ഞാൻ പറഞ്ഞിട്ടുള്ളതാണ്. ജോണി എന്ന ഒരു കുട്ടി സ്‌കൂളിൽ നിന്നും വീട്ടിലേക്ക് വന്ന് ബാഗ് മേശ പുറത്ത് വെച്ചിട്ട് പപ്പയോട് ചോദിച്ചു. പപ്പാ.. ഈ ലോക മഹായുദ്ധം എങ്ങനെയാണ് ഉണ്ടാകുന്നത്? അപ്പൻ പറഞ്ഞു മര്യാദക്ക് ഇരിക്കുന്ന ഒരു രാജ്യത്തിന്റെ തലയിലോട്ട് അയൽപക്കത്തെ ഒരു രാജ്യം കയറാൻ വരുമ്പോൾ ആണ് യുദ്ധം ഉണ്ടാകുന്നത്. അപ്പോൾ അകത്ത് നിന്ന് അമ്മ പറഞ്ഞു അല്ല മോനെ ഞാൻ പറയാം പണി എടുക്കാതെ ഒരാൾ ഒരു വശത്തിരിക്കുകയും മറ്റേ ആൾ പണിയെടുക്കുകയും ഇത്രയും പറഞ്ഞപ്പോൾ അപ്പൻ ചാടി വീണ് നിന്നോടല്ല എന്നോടാണ് അവൻ ചോദിച്ചത് ഞാൻ പറഞ്ഞുകൊള്ളാം. ഉടനെ അമ്മ ദേഷ്യപ്പെട്ടു എന്റെ മകനോട് മിണ്ടുവൻ പോലും എനിക്ക് അവകാശം ഇല്ലല്ലോ എന്ന് പറഞ്ഞ് വാതിൽ ഉറക്കെ അടച്ചു കയറി പോയി. അപ്പൻ മകനോട് പറഞ്ഞു ഞാൻ ഉത്തരം പറയാം. മകൻ പറഞ്ഞു പറയണ്ട ലോക മഹായുദ്ധം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് എനിക്ക് മനസിലായി. വഴക്ക് ഭാര്യയും ഭർത്താവുമായി തുടങ്ങും മക്കളുമായി തുടങ്ങും ബന്ധുവീട്ടിലേക്ക് പോകും ഭാര്യ വീട്ടിലേക്ക് പോകും അമ്മാവന്മാരുടെ അടുത്തേക്ക് പോകും സഭയിലേക്ക് വരും താലൂക്കിൽ പോകും ഡിസ്ട്രിക്റ്റിൽ പോകും. വഴക്ക് എങ്ങനെയില്ലാതാക്കാം. നിങ്ങൾ ഒരു വഴക്കിന്റെ സാധ്യത കണ്ടാൽ അത് ഇല്ലാതാക്കണം. ബൈബിൾ പറയുന്നു സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ അവർ ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടും. താങ്കൾ വഴക്കുണ്ടാക്കുന്ന ആൾ ആണോ? നമ്മുടെ സഭകളിൽ വഴക്കില്ലാതെയാകട്ടെ..സമൂഹത്തിൽ വഴക്കില്ലാതെയാകട്ടെ….ഗോഡ് ബ്ലസ്സ്‌ യു.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

Comments


bottom of page