top of page
Writer's picturePOWERVISION TV

വെള്ളി പൂശിയ കുടം പോലെ ആകരുത്......02.10.2023 വചന പ്രഭാതം


സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ട ഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺ കുടം പോലെയാണ്. (സദൃ. 26:23)


അകത്ത് ഒന്ന് പുറത്ത് വേറൊന്നും. അകത്ത് മണ്ണ് പുറത്ത് വെള്ളി. ഇത് ഭയങ്കരമായ ചതിയാണ്. ഈ തലമുറയിൽ ഇങ്ങനെയുള്ള പല കാഴ്ചകൾ നാം കാണുന്നു. മൈക്കിന്റെ മുന്നിൽ വരുമ്പോൾ നല്ല കാര്യങ്ങൾ പറയും. പക്ഷെ രഹസ്യത്തിലൂടെ വളരെ ഭീകരമായ കാര്യങ്ങൾ ചെയ്യും. ദൈവ ഭക്തിയും ഇങ്ങനെയാകാൻ സാധ്യതയുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട കാര്യം. യേശു കർത്താവ് ഗിരിപ്രഭാഷണത്തിൽ അതിന്റെ ഒടുവിലേക്ക് വരുമ്പോൾ ഏഴാം അദ്ധ്യായത്തിന്റെ അവസാന പാരഗ്രാഫിലേക്ക് വരുമ്പോൾ ഇങ്ങനെ പറയുന്നു. എന്നോട് കർത്താവേ കർത്താവേ എന്ന് പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. എന്നോട് കർത്താവേ കർത്താവേ എന്ന്.. അടുത്തവാക്ക് ചെയ്യുന്നവൻ... വായ് കൊണ്ട് ദൈവത്തെ സേവിക്കുക, സ്നേഹിക്കുക, ആരാധിക്കുക. പക്ഷെ കൈകൊണ്ടും കാല് കൊണ്ടും ചിന്തകൊണ്ടും മറ്റെന്തെക്കെയോ ചെയ്യുക. സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയോട് ടീച്ചർ ചോദിക്കുകയാണ് ആന്റണി എവിടെയാണ്? അവൻ ക്ളാസിലാണ് പക്ഷെ അവന്റെ ശ്രദ്ധ അവിടെനിന്ന് പോയത് ടീച്ചർ മനസ്സിലാക്കി. നല്ല ടീച്ചർമാർ ഇങ്ങനെ എല്ലാവരുടെയും മുഖം ശ്രദ്ധിക്കും. ഞങ്ങൾ ടെലിവിഷനിലൂടെ പറയുമ്പോൾ നിങ്ങൾ എവിടെയാണെന്ന് ഞങ്ങൾ കാണുന്നില്ല. ആരെയും കുറ്റം പറയുന്നില്ല. വീട്ടിൽ ഇതിനിടയിൽ വർത്തമാനം, അടുക്കളയിൽ ജോലികൾ, ഇതിനിടയിൽ ടി വി ഓൺ ചെയ്ത് വെച്ചിട്ടുമുണ്ട്. നിയന്ത്രിക്കുവാൻ കഴിയത്തില്ലല്ലോ? ഒരു വീട്ടിൽ പല മനുഷ്യർ അല്ലേ…ഞാൻ എല്ലാവരെയും ഒരു കാര്യം ഓർപ്പിക്കുന്നു. മത ഭക്തി വായ് കൊണ്ടാണ് ഹൃദയം കൊണ്ടല്ല എങ്കിൽ ദൈവം അത് അംഗീകരിക്കത്തില്ല. ബൈബിൾ പറയുന്നു നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും സ്നേഹിക്കേണം, സേവിക്കേണം. അപ്പോൾ ദൈവമായ കർത്താവിനെ സേവിക്കേണ്ടത്, സ്നേഹിക്കേണ്ടത് ആരാധിക്കേണ്ടത് പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും, പൂർണ്ണ ആത്മാവോടും കൂടെ വേണം. പൂർണ്ണ ഹൃദയം പൂർണ്ണ മനസ്സ്, പൂർണ്ണ ആത്മാവ് ഇത് ഏകദേശം ഒരേ കാര്യമാണ്. ഇതൊന്നും ഇല്ലാതെ വായ് കൊണ്ട് വേണമെങ്കിൽ ദൈവത്തെ ബഹുമാനിക്കാം. എപ്പോളും ഇങ്ങനെ ദൈവമേ.. ദൈവമേ.. സ്തോത്രം സ്തോത്രമെന്ന് പറയുന്നത് മാത്രമുള്ള ആളുകളുണ്ട്. പക്ഷെ അവർ സാമ്പത്തികം വരുമ്പോൾ, ദേഷ്യം വരുമ്പോഴൊക്കെ  വായിൽ വരുന്നതൊക്കെ പറയും. മകന്റെ ഭാര്യയോട് ഒരു കരുണ ഇല്ലാതെ സംസാരിക്കും. പക്ഷേ പ്രാർത്ഥിക്കുമ്പോൾ വളരെ ഭക്തിയോടെ പ്രാർത്ഥിക്കും. അമ്മായി അമ്മയോട് ഒരിറ്റ് ദയ ഇല്ലാതെ പെരുമാറും. എന്നാൽ പ്രാർത്ഥിക്കുന്നത് കേട്ടാൽ ആകാശം കീറി സ്വർഗ്ഗത്തിലേക്ക് പോകുന്നത് പോലെ തോന്നും. ഇതൊക്കെ നമുക്കൊന്ന് മാറ്റണം എന്നാണ് പറയുന്നതിന്റെ അർത്ഥം. വായ് കൊണ്ട് നല്ലത് പോലെ പറയുകയും ഹൃദയം കൊണ്ട് അകന്നിരിക്കുകയും ചെയ്യുന്നത് ദൈവ സന്നിധിയിൽ അപകടകരമാണ്. അതുകൊണ്ട് കർത്താവ് പറഞ്ഞ വാക്ക് ഓർപ്പിച്ചു ഇന്നത്തെ ചിന്ത അവസാനിപ്പിക്കാം. സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ട ഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺ കുടം പോലെയാകുന്നു. വെള്ളി പൂശിയ കുടം പോലെ ആകരുത് ഞാനും നിങ്ങളും. ഗോഡ് ബ്ലസ്സ്‌ യൂ. 



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

Comments


bottom of page