top of page

മിഷൻ ചിന്തകളുണർത്തി തിരുവല്ലയിൽ വിക്ലിഫ് സമ്മേളനം

Writer's picture: POWERVISION TVPOWERVISION TV

തിരുവല്ല : വിവിധ ക്രൈസ്തവ സഭകളുടെ സിരാകേന്ദ്രമായ തിരുവല്ലയിൽ മിഷൻ പ്രവർത്തനങ്ങളുടെ പ്രാധാന്യവും വെല്ലുവിളികളും വ്യക്തമാക്കി വിക്ലിഫ് ഇന്ത്യ സമ്മേളനം നടന്നു. സെപ്തംബർ 3-ന് തിരുവല്ല ഐ.പി.സി. പ്രെയർ സെന്ററിൽ നടന്ന സമ്മേളനത്തിൽ വിക്ലിഫ് ഇന്ത്യ സി.ഇ.ഒ സാം കൊണ്ടാഴി അദ്ധ്യക്ഷത വഹിച്ചു. പ്രെയർ സെന്റർ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം നിർവഹിച്ചു. ബൈബിൾ പരിഭാഷ ശുശ്രൂഷയിലെ വെല്ലുവിളികളും സാധ്യതകളും മാതൃഭാഷയിൽ ദൈവവചനം നൽകേണ്ടതിന്റെ പ്രാധാന്യവും സാം കൊണ്ടാഴി വിശദീകരിച്ചു. ഒന്നര പതിറ്റാണ്ടായി രാജസ്ഥാനിലെ ബാഗ്ഡി ഭാഷക്കാരുടെ ഇടയിൽ ബൈബിൾ പരിഭാഷയിലേർപ്പെട്ടിരിക്കുന്ന സുവി. ജിജി മാത്യു മിഷൻ ഫീൽഡിലെ അനുഭവങ്ങൾ പങ്കുവെച്ചു. പായിപ്പാട് ന്യൂ ഇന്ത്യ തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. ജോൺ അലക്‌സ് പ്രസംഗിച്ചു. വിക്ലിഫ് ഇന്ത്യ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനവും നടത്തി. വിൻ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ബ്രദർ വർഗീസ് ബേബി പരിചയപ്പെടുത്തി.

പ്രൊമോഷണൽ സെക്രട്ടറി ടോണി ഡി. ചെവ്വൂക്കാരൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. എബി ചാക്കോ ജോർജ്ജ് സ്വാഗതവും സിജോ ചെറിയാൻ നന്ദിയും പറഞ്ഞു. ഇവാ. ഉമ്മൻ പി. ക്ലമൻസൺ (ICPF), ബ്രദർ ടോണി വർഗീസ് (ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ, പവർ വിഷൻ ടി വി), പാസ്റ്റർ. സി.പി. മോനായി (സുഭാഷിതം), പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ (ഹല്ലേലൂയ്യ), പാസ്റ്റർ സാം പനച്ചയിൽ (ഗുഡ്‌ന്യൂസ്) എന്നിവർ ആശംസ അറിയിച്ചു. പ്രെയർ സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. പാസ്റ്റർമാരായ ജോബി വർഗീസ്, സാബു മാത്യു, ഫിലിപ്പ് ടി.എം, ബ്രദർ എം.ജി. മാത്തുണ്ണി എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകി.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2024 Powervision Television Channel

file (1).png
bottom of page