
തിരുവല്ല : പവർവിഷൻ ടി വി എല്ലാ മാസവും നടത്തി വരുന്ന മുഴുരാത്രി പ്രാർത്ഥന ഇന്ന് (ആഗസ്റ്റ് 18) രാത്രി 09.30 മുതൽ രാവിലെ 05.30 വരെ പവർവിഷൻ സ്റ്റുഡിയോയിൽ നടക്കും. പാസ്റ്റർമാരായ കെ സി ശാമുവേൽ, ഷാജി എം പോൾ, അനീഷ് തോമസ്, സാം മാത്യു, അജി എം പോൾ, ചാക്കോ സാം, ജയിംസ് ചാക്കോ, ജിബിൻ പൂവക്കാല, സജി കാനം, റ്റിറ്റി മാത്യു എന്നിവർ വിവിധ സെക്ഷനുകളിലായി ദൈവ വചനം സംസാരിക്കും. പവർ വിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. സ്റ്റുഡിയോയിൽ കടന്ന് വന്നും പവർവിഷൻ ടി വി യിലൂടെ അവരവർ ആയിരിക്കുന്ന ഇടങ്ങളിൽ ആയിരുന്നും ശുശ്രൂഷകളിൽ പങ്കെടുക്കാം.
Comments