മുഴുരാത്രി പ്രാർത്ഥന ഇന്ന് (22.12.2023)
- POWERVISION TV
- Dec 22, 2023
- 1 min read

തിരുവല്ല : പവർവിഷൻ മീഡിയാ മിനിസ്ട്രീസ് എല്ലാ മാസവും നടത്തിവരാറുള്ള മുഴുരാത്രി പ്രാർത്ഥന ഇന്ന് (22.12.2023) രാത്രി 09.30 മുതൽ നാളെ രാവിലെ 05.30 വരെ വെണ്ണിക്കുളത്തുള്ള പവർവിഷൻ സ്റ്റുഡിയോയിൽ വെച്ച് നടക്കും. പവർവിഷൻ ശുശ്രൂഷകന്മാരോടൊപ്പം തന്നെ കൃപാവരപ്രാപ്തരായ മറ്റ് ദൈവ ദാസന്മാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പവർവിഷൻ പ്രയർ ടീമിന്റെ നേതൃത്വത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥനകൾ ഉണ്ടായിരിക്കും. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മുഴുരാത്രി പ്രാർത്ഥനയിൽ പ്രേക്ഷകർക്ക് സ്റ്റുഡിയോയിൽ വന്ന് പങ്കെടുക്കാവുന്നതാണ്. കടന്ന് വന്ന് പങ്കെടുക്കുവാൻ കഴിയാത്തവർക്ക് പവർവിഷന്റെ മറ്റ് മാധ്യമങ്ങളിലൂടെ ശുശ്രൂഷകളിൽ പങ്കെടുക്കാം.
Kommentare