top of page
  • Writer's picturePOWERVISION TV

ഓട്ടം തികച്ചു....


കേരളത്തിനകത്തും പുറത്തും നിർമ്മല സുവിശേഷത്തിന്റെ വിത്ത് വിതച്ചു വിശ്രമമില്ലാതെ അദ്ധ്വാനിച്ചു ക്രിസ്തുവിന്റെ പദ്യ വചനം ഒരു കലർപ്പും കൂടാതെ പ്രഘോഷിച്ചുകൊണ്ട് കഴിഞ്ഞ അഞ്ചാരപതിറ്റാണ്ടിൽ ഏറെയായി ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് സഭകളുടെ ശ്രേഷ്ഠ ദൈവ ദാസൻ പാസ്റ്റർ വി എ തമ്പി അവർകൾ ചേർക്കപ്പെട്ടു.


കുട്ടനാട്ടിലെ നിലം പേരൂർ എന്ന കൊച്ചു ഗ്രാമത്തിൽ മഞ്ഞ പള്ളത്ര വീട്ടിൽ എബ്രാമിന്റെയും ചിന്നമ്മ ദമ്പതികളുടെ എട്ട് മക്കളിൽ അഞ്ചാമനായി 1941 ഏപ്രിൽ 09 ന് ജനനം. ബാല്യകാലത്തിൽ ദൈവ സ്നേഹത്തെ അറിയാതെ പാപ വഴികളിൽ സഞ്ചരിക്കേണ്ടി വന്ന വി എ തമ്പി അവർകൾ കെ വി ജോസഫ് എന്ന ദൈവ ദാസനിലൂടെ സത്യ സുവിശേഷം കേൾക്കുവാൻ ഇടയായി. പാപത്തെ കുറിച്ചുള്ള ബോധ്യം ലഭിച്ചതോടെ ക്രിസ്തുവിനായി ജീവിതം സമർപ്പിച്ചു.


തനിക്ക് ലഭിച്ച സുവിശേഷ ദർശനം ഹൃദയത്തിൽ ചർച്ച്്മൈക്രോഫോണും ആധുനിക സജ്ജീകരണങ്ങളും ഇല്ലാതിരുന്ന കാലത്ത് മണ്ണെണ്ണ പാട്ടയുടെ തകര ഷീറ്റ് കൊണ്ട് മെഗാ ഫോൺ ഉണ്ടാക്കി കാൽ നടയായി ഗ്രാമങ്ങൾ തോറും സുവിശേഷം വിളിച്ചു അറിയിച്ചുകൊണ്ടും ലഖുലേഖകൾ വിതരണം ചെയ്‌തും വേല ആരംഭിച്ചു. അനേകം ജീവിതങ്ങളുടെ വിടുതലിനും മാനസന്തരത്തിനും ഇത് കാരണമായി.


കാലത്തിന്റെ കടന്നുപോക്കിൽ കാൽ നടയായി ആരംഭിച്ച പ്രസംഗയാത്ര പരസ്യ യോഗങ്ങളിലും ഭവന യോഗങ്ങളിലും സഭായോഗങ്ങളിലും മാത്രം ഒതുങ്ങി നിൽക്കാതെ തന്റെ ഭക്തന്മാരുടെ ഹൃദയത്തിലെ നല്ല ആഗ്രഹങ്ങളെ അറിഞ്ഞു പ്രവർത്തിക്കുന്ന ദൈവം പാസ്റ്റർ വി എ തമ്പി അവർകളുടെ ആഗ്രഹം പോലെ വടക്കേ ഇന്ത്യയിൽ കർത്താവിനെ ഉയർത്തുവാനും അനേകം ഇടങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങൾ ചെയ്യുവാനും ദൈവം കൃപ നൽകി. കട്ടൻ കാപ്പി കുടിക്കുവാൻ പോലും കാശ് ഇല്ലാതിരുന്ന തമ്പി ഉപദേശിക്ക്തന്റെ ജന്മ സ്ഥലത്ത് സുവിശേഷയോഗം നടത്തണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഇത് തന്റെ സാഹചര്യത്തിൽ സങ്കല്പിക്കുവാൻ പോലും കഴിയാത്ത ഒന്നായിരുന്നു. എങ്കിലും ആത്മഭാരം അധികമായതിനാൽ ഒരു കൺവെൻഷൻ നടത്തണമെന്ന ചിന്തയിൽ ആയി. ഒടുവിൽ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ ദൈവ സന്നിധിയിൽ മുട്ടുമടക്കി അപേക്ഷിച്ചു. പ്രതിസന്ധികളുടെയും പ്രതികൂലങ്ങളുടെയും നടുവിൽ വിശ്രമം ഇല്ലാതെ ഒന്നിന് പുറകെ ഒന്നായി ക്രൈസ്റ്റ് ഫോർ ഇന്ത്യ ഗോസ്പൽ ടീമിന്റെ നേതൃത്വത്തിൽ സുവിശേഷം എത്താതിരുന്ന ദേശങ്ങളിൽ നിരവധി സുവിശേഷ യോഗങ്ങൾ ക്രമീകരിക്കുവാൻ തമ്പി ഉപദേശിക്ക് ദൈവം അവസരം നൽകി. അങ്ങനെ കേരളത്തിനകത്തും എല്ലാ സംസ്ഥാനങ്ങളിലും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ഇടയായി. ഇതിലൂടെ അനേകം സഭകളും ബൈബിൾ കോളേജുകളും ഉടലെടുക്കുവാൻ മുഖാന്തരമായി.


തന്റെ പ്രസംഗത്തിൽ എപ്പോളും മുഴങ്ങി കേട്ടത് കർത്താവിന്റെ മടങ്ങി വരവ് ആയിരുന്നു. നിത്യ നാശത്തിൽ നിന്നും നിത്യ രക്ഷയുടെ പാതയിലേക്ക് അനേകരെ നയിക്കുവാൻ പൂർണ്ണ സമയവും താൻ പൂർണ്ണ സന്നിഹിതനായിരുന്നു.

അല്പത്തിൽ വിശ്വസ്തനായിരുന്നാൽ അധികത്തിൽ വിചാരകനാക്കും എന്ന തിരുവചനം പോലെ ഇന്ന് കാണുന്ന എല്ലാ ആത്മീയ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുവാൻ ദൈവം സാധാരണക്കാരനായ തമ്പി ഉപദേശിയെ നിയോഗിച്ചു. വിവേകത്തിലും സ്വഭാവ ശ്രേഷ്ഠതയിലും തമ്പി ഉപദേശിക്ക് തുണ നിൽക്കുവാൻ സിസ്റ്റർ മറിയാമ്മ തമ്പിയെയും ദൈവം കണ്ടിരുന്നു. ദൈവം ദാനമായി നൽകിയ നാല്‌ മക്കളും ഇന്ന് ദൈവവേലയിൽ ആയിരിക്കുന്നു.

bottom of page